Citadel: താരപ്പകിട്ടോടെ റിച്ചാര്‍ഡ് മാഡനും പ്രിയങ്ക ചോപ്രയും; സ്‌പൈ ത്രില്ലര്‍ സിറ്റഡെല്ലിന്റെ ആഗോള പര്യടനത്തിന് മുംബൈയില്‍ തുടക്കം

Citadel Promotion Programme: റൂസോ സഹോദരങ്ങളുടെ അഗ്‌ബോയും ഷോ റണ്ണറായ ഡേവിഡ് വില്ലും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന സിറ്റഡെൽ ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നത്.

Last Updated : Apr 4, 2023, 05:19 PM IST
  • റൂസോ സഹോദരങ്ങളുടെ അഗ്‌ബോയും ഷോ റണ്ണറായ ഡേവിഡ് വീല്ലും എക്‌സിക്യുട്ടിവ് പ്രൊഡ്യൂസറാകുന്ന സിറ്റഡെല്ലിൽ സ്റ്റാന്‍ലി ടൂച്ചി, ലെസ്ലി മാന്‍വില്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു
  • ആകെ ആറ് എപ്പിസോഡുകളുള്ള പരമ്പരയുടെ രണ്ട് എപ്പിസോഡുകള്‍ ഏപ്രില്‍ 28-നും തുടര്‍ന്ന് മേയ് 26 മുതല്‍ ആഴ്ചതോറും ഓരോ എപ്പിസോഡ് വീതമായും ഇറങ്ങും
  • ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഉള്‍പ്പെടെ വിവിധ ഭാഷകളിൽ 240 രാജ്യങ്ങളില്‍ പരമ്പര കാണാനാകും
Citadel: താരപ്പകിട്ടോടെ റിച്ചാര്‍ഡ് മാഡനും പ്രിയങ്ക ചോപ്രയും; സ്‌പൈ ത്രില്ലര്‍ സിറ്റഡെല്ലിന്റെ ആഗോള പര്യടനത്തിന് മുംബൈയില്‍ തുടക്കം

മുംബൈ: പ്രൈം വീഡിയോസിന്റെ ആഗോള സ്‌പൈ സീരീസ് സിറ്റഡെല്ലിന്റെ ഏഷ്യ-പസിഫിക് പ്രീമിയര്‍ മുംബൈയില്‍ ഇന്ന് നടക്കും. പ്രീമിയറിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പരമ്പരയിലെ പ്രധാന താരങ്ങളായ റിച്ചാര്‍ഡ് മാഡന്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ പങ്കെടുത്തു. പരമ്പരയുടെ നിര്‍മാണത്തിലെ വിവിധ ഘട്ടങ്ങള്‍ താരങ്ങള്‍ വിവരിച്ചു. ആമസോണ്‍ സ്റ്റുഡിയോസ്, റൂസോ സഹോദരങ്ങളുടെ അഗ്‌ബോ, എക്‌സിക്യുട്ടിവ് പ്രൊഡ്യൂസറും ഷോ റണ്ണറുമായ ഡേവിഡ് വീല്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന പരമ്പരയുടെ ആദ്യ രണ്ട് എപ്പിസോഡുകള്‍ ഏപ്രില്‍ 28നും തുടര്‍ന്ന് മേയ് 26 മുതല്‍ ആഴ്ചതോറും ഓരോ എപ്പിസോഡ് വീതവും ഇറങ്ങും.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിറ്റഡെല്ലിന്റെ ഏഷ്യ-പസിഫിക് പ്രീമിയര്‍ മുംബൈയില്‍ നടത്താനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രൈം വീഡിയോ ഏഷ്യാ-പസിഫിക് വൈസ് പ്രസിഡന്റ് ഗൗരവ് ഗാന്ധി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ കഥ പറയുന്ന സിറ്റഡെല്‍ കഥപ്പറച്ചിലില്‍ പുതിയ പരീക്ഷണമാണെന്നും അതിര്‍ത്തികളില്ലാത്ത വിനോദം എന്ന ആശയത്തിന് കരുത്ത് പകരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ALSO READ: Citadel: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗ്ലോബൽ സ്പൈ സീരീസ്, 'സിറ്റാഡൽ' ഏപ്രിൽ 28 ന് ആമസോൺ പ്രൈമിൽ

പ്രൈം വീഡിയോസിന്റെ ഇന്ത്യയിലെ ഉപഭോക്താക്കളില്‍ 75 ശതമാനത്തിലേറെ രാജ്യാന്തര ഷോകള്‍ ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും കാണുന്നവരാണെന്ന് പ്രൈം വീഡിയോ കണ്‍ട്രി ഡയറക്ടര്‍ സുശാന്ത് ശ്രീറാം പറഞ്ഞു. ഇത് കണക്കിലെടുത്ത് സിറ്റഡെല്‍ ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. ആമസോണ്‍ പ്രതിനിധീകരിക്കുന്ന വൈവിധ്യത്തിന്റെ സന്ദേശം അന്വര്‍ഥമാക്കുന്നതാണ് സിറ്റഡെല്‍ എന്ന് പരമ്പരയില്‍ നാദിയ സിന്‍ഹ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിയങ്ക ചോപ്ര പറഞ്ഞു. ഈ പരമ്പര രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും അതിര്‍ത്തികള്‍ ഭേദിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.   

ഏറെ ശാരീരികക്ഷമത ആവശ്യമുണ്ടായിരുന്ന പരമ്പരയാണ് സിറ്റഡെല്‍ എന്ന് പരമ്പരയിൽ മേസന്‍ കേൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിച്ചാര്‍ഡ് മാഡന്‍ പറഞ്ഞു. സംഘട്ടന രംഗങ്ങള്‍ക്ക് പുറമേ നൃത്തത്തിനും ഈ പരമ്പരയിൽ ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റൂസോ സഹോദരങ്ങളുടെ അഗ്‌ബോയും ഷോ റണ്ണറായ ഡേവിഡ് വീല്ലും എക്‌സിക്യുട്ടിവ് പ്രൊഡ്യൂസറാകുന്ന സിറ്റഡെല്ലിൽ റിച്ചാര്‍ഡ് മാഡന്‍, പ്രിയങ്ക ചോപ്ര എന്നിവരെ കൂടാതെ സ്റ്റാന്‍ലി ടൂച്ചി, ലെസ്ലി മാന്‍വില്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആകെ ആറ് എപ്പിസോഡുകളുള്ള പരമ്പരയുടെ രണ്ട് എപ്പിസോഡുകള്‍ ഏപ്രില്‍ 28-നും തുടര്‍ന്ന് മേയ് 26 മുതല്‍ ആഴ്ചതോറും ഓരോ എപ്പിസോഡ് വീതമായും ഇറങ്ങും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഉള്‍പ്പെടെ വിവിധ ഭാഷകളിൽ 240 രാജ്യങ്ങളില്‍ പരമ്പര കാണാനാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News