Samadhana Pusthakam: നവാഗതരുടെ 'സമാധാന പുസ്തകം'; ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു

Samadhana Pusthakam Movie: രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' സമാധാന പുസ്തകം'. സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : May 30, 2024, 12:11 AM IST
  • 'പുണ്യ പുസ്തകമേ' എന്ന് തുടങ്ങുന്ന ഗാനം സൈന മ്യൂസിക്കിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്
  • ഫോർ മ്യൂസിക്സ് ആണ് ചിത്രത്തിന്റെ സംഗീതം
Samadhana Pusthakam: നവാഗതരുടെ 'സമാധാന പുസ്തകം'; ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു

യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇര്‍ഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' സമാധാന പുസ്തകം'. സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു.

'പുണ്യ പുസ്തകമേ' എന്ന് തുടങ്ങുന്ന ഗാനം സൈന മ്യൂസിക്കിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. ഫോർ മ്യൂസിക്സ് ആണ് ചിത്രത്തിന്റെ സംഗീതം. 'ജോ & ജോ', '18+' എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഡി ജോസ്, സംവിധായകൻ രവീഷ് നാഥ്, സി പി ശിവൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ തിരക്കഥ, സംഭാഷണമെഴുതുന്നത്.

'ജോ & ജോ', '18+' എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ കൂടിയാണ് സംവിധായകൻ രവീഷ്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്. സിജു വിൽസൻ, നെബീസ് ബെൻസൺ, ജെയിംസ് ഏലിയ, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ALSO READ: സമൂഹത്തിന് നേരെ തൊടുക്കുന്ന അമ്പായി മായമ്മ; ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്തുവിട്ടു

പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി: തപസ് നായക്, ഗാനരചന: സന്തോഷ് വർമ്മ, ജിസ് ജോയ്, ലിൻ്റോ പി തങ്കച്ചൻ, കോസ്റ്റ്യൂംസ്: ആദിത്യ നാണു, ആർട്ട്: വിനോദ് പട്ടണക്കാടൻ, മേയ്‍ക്കപ്പ്: വിപിൻ ഓമശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റജിവാൻ അബ്ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്ടർ: റെനിത്ത് രാജ്, സക്കീർ ഹുസൈൻ.

അസിസ്റ്റന്റ് ഡയറക്ടർ: യോഗേഷ് വിഷ്‍ണു വിസിഗ, ഷോൺ, ഡി.ഐ: ലിജു പ്രഭാകർ, വി.എഫ്.എക്സ്: മാഗ്മിത്ത് ഡിസ്ട്രിബ്യൂഷൻ ഹെഡ്: പ്രദീപ് മേനോൻ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, ടൈറ്റിൽ: നിതീഷ് ഗോപൻ, ഡിസൈനിങ്: യെല്ലോ ടൂത്ത്, മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News