തൻറെ രോഗാവസ്ഥയെ കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ നടി സാമന്ത സിനിമയിൽ നിന്നും താത്കാലിക ബ്രേക്ക് എടുക്കുന്നതായി റിപ്പോർട്ടുകൾ. ചികിത്സക്ക് ശേഷം വിജയ് ദേവര കൊണ്ടെയുടെ കുശി എന്ന ചിത്രത്തിലാണ് സാമന്ത ഇപ്പോൾ അഭിനയിക്കുന്നത്. ഫാമിലി മാൻ 2'-ന് ശേഷം സാമന്ത ബോളിവുഡിൽ കുറച്ച് ചിത്രങ്ങളിൽ കമ്മിറ്റ് ചെയ്തിരുന്നു. എന്നാൽ കരിയറിലെ ഇടവേള കണക്കിലെടുത്ത് പ്രോജക്റ്റുകൾ വൈകിപ്പിക്കാൻ നടി ഇപ്പോൾ സിനിമാ നിർമ്മാതാക്കളോട് അഭ്യർത്ഥിച്ചതായി സോഴ്സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
യശോദ എന്ന ചിത്രമാണ് സാമന്തയുടേതായി അവസാനം വന്നത്. 2023-ൽ ശാകുന്തളം, കുശി എന്നീ ചിത്രങ്ങളും താരത്തിൻറേതായി എത്തുന്നുണ്ട്. ആരോഗ്യം ശ്രദ്ധിക്കുന്നതിനാൽ സമീപ ഭാവിയിൽ കാര്യമായി സിനിമകൾ സാമന്ത ചെയ്തേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.മയോസിറ്റിസ് ആണെന്ന് നടി തന്നെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം സാമന്തയുടെ ജീവൻ തന്നെ അപകടത്തിലാണെന്നായിരുന്നു ആദ്യം വന്ന മാധ്യമ വാർത്തകൾ. എന്നാൽ ഇത് താരം തന്നെ നിഷേധിച്ചിരുന്നു. ആരോഗ്യം മോശമായതോടെ സിനിമകളുടെ എണ്ണവും താരം കുറച്ചിരുന്നു.ഒക്ടബോർ 29-നാണ് തൻറെ രോഗാവസ്ഥ സംബന്ധിച്ച് സാമന്ത വ്യക്തമാക്കിയത്. എന്നാൽ അസുഖം മൂർച്ഛിച്ചിട്ടില്ലെന്നും ജീവന് മറ്റ് കുഴപ്പങ്ങളിലെന്നും സാമന്ത പറഞ്ഞിരുന്നു. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും സാമന്ത പങ്ക് വെച്ചിരുന്നു
സാമന്തയുടെ രോഗ വിവരം പുറത്തുവന്നപ്പോള്‍ ഏറെ ഞെട്ടിയത് ചിത്രത്തിലെ സഹ നടന് ഉണ്ണി മുകന്ദനാണ്. വിദഗ്ധയായ ഒരു പ്രൊഫഷണലിനെപ്പോലെ ഷൂട്ടിംഗ് സമയത്ത് പ്രവര്‍ത്തിച്ച സാമന്ത ഒരിയ്ക്കലും തന്റെ ആരോഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഉണ്ണി മുകന്ദന് അടുത്തിടെ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ..
ios Link - https://apple.co/3hEw2hy