ദി ഫാമിലി മാൻ സീസൺ 2 ലൂടെയാണ് സാമന്ത റൂത്ത് പ്രഭു ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്. രാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് നടിക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. എന്തുകൊണ്ടാണ് ഇത്രയും കാലം ഹിന്ദി സിനിമാ മേഖലയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതെന്ന് നടി വെളിപ്പെടുത്തി.
ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. ഒരിക്കലും ഒരു വെബ് സീരീസ് ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, എന്നാൽ രാജ് നിഡിമോരുവും കൃഷ്ണ ഡികെയും ചേർന്ന് അത് മാറ്റി. ബോളിവുഡിൽ ചിത്രങ്ങൾ ചെയ്യില്ലെന്ന് പറയുന്നില്ലെന്നും ഫാമിലി മാൻ തനിക്ക് വളരെ അധികം പ്രശംസ ലഭിച്ചെന്നും താരം വ്യക്തമാക്കി.
Also Read: Alphonse Puthren| രജനീകാന്തിനൊപ്പം സിനിമ ചെയ്യില്ലെന്ന് പറഞ്ഞോ? അൽഫോൺസ് പുത്രൻ പറയുന്നത്
എന്തുകൊണ്ടാണ് ബോളിവുഡിൽ നിന്ന് അകലം പാലിക്കാൻ തീരുമാനിച്ചതെന്ന് ചോദ്യത്തിന് “താൻ ദക്ഷിണേന്ത്യയിൽ തന്നെ ചുവടുറപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രമാണ് തൻറെ ജോലിയിൽ ആത്മവിശ്വാസം നേടിയതെന്നും താരം പറഞ്ഞു.
ഞാൻ പലപ്പോഴും മോശമായ തിരഞ്ഞെടുപ്പുകൾ നടത്തുകയും എന്നെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ഒന്നും ചെയ്തിട്ടുമില്ല. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കാര്യങ്ങൾ വളരെയധികം മാറി, ഇപ്പോൾ, വെല്ലുവിളികൾ സ്വീകരിക്കുന്നതിൽ എനിക്ക് ആത്മവിശ്വാസമുണ്ട്.
Also Read: Naradhan Movie | ദുരൂഹത ഉണർത്തി നാരദൻ; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
ഞാൻ ഒരുപാടൊന്നും പരീക്ഷിക്കില്ല മറ്റൊരു വെല്ലുവിളിയിലേക്ക് നീങ്ങുന്നതിന് മുമ്പ് ഞാൻ സാധാരണയായി എന്തെങ്കിലും മികച്ചതാക്കാൻ സമയമെടുക്കും. അതുകൊണ്ടാണ് ഇത്രയും ദൂരം എത്താൻ എനിക്ക് ഇത്രയും സമയമെടുത്തത്-താരം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...