Sardar Movie Update : കൊച്ചി ഇളക്കി മറിച്ച് 'സർദാർ' ടീം; പ്രൗഢ ഗംഭീരമായി സിനിമയുടെ പ്രീലോഞ്ച്

Sardar Movie Latest Update : പ്രിൻസ് പിക്ചേഴ്‍സിന്റ ബാനറിൽ എസ്. ലക്ഷ്‍മണ്‍ കുമാറാണ് ചിത്രത്തിൻ്റെ നിർമ്മാണം. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കിലുള്ള ചിത്രമായിരിക്കും ഇത്. 

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 06:31 PM IST
  • സർദാറിൻ്റെ ഏറ്റവും പുതിയ ട്രെയ്‌ലർ പ്രേക്ഷകർക്കായി സ്ക്രീനിങ് നടത്തിയ ശേഷം കാർത്തി എന്നും തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട കേരളത്തിലെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞു.
  • ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാർത്തി, റാഷി ഖന്ന, രജിഷ വിജയൻ എന്നിവർ സംസാരിച്ചു
  • പ്രിൻസ് പിക്ചേഴ്‍സിന്റ ബാനറിൽ എസ്. ലക്ഷ്‍മണ്‍ കുമാറാണ് ചിത്രത്തിൻ്റെ നിർമ്മാണം. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കിലുള്ള ചിത്രമായിരിക്കും ഇത്.
 Sardar Movie Update : കൊച്ചി ഇളക്കി മറിച്ച് 'സർദാർ' ടീം; പ്രൗഢ ഗംഭീരമായി സിനിമയുടെ പ്രീലോഞ്ച്

സർദാർ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പ്രീ ലോഞ്ച് ഇവെന്റിൽ ആരാധകരെ ഇളക്കി മറിച്ച്‌ കാർത്തി. സർദാറിൻ്റെ ഏറ്റവും പുതിയ ട്രെയ്‌ലർ  പ്രേക്ഷകർക്കായി സ്ക്രീനിങ് നടത്തിയ ശേഷം കാർത്തി എന്നും തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട കേരളത്തിലെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  കാർത്തി, റാഷി ഖന്ന, രജിഷ വിജയൻ എന്നിവർ സംസാരിച്ചു . ചടങ്ങിൽ കേരള ഡിസ്ട്രിബൂട്ടർ കൂടിയായ സഫീൽ ആണ് സ്വാഗതം രേഖപ്പെടുത്തിയത്. ഫോർച്യൂൺ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

പ്രിൻസ് പിക്ചേഴ്‍സിന്റ ബാനറിൽ എസ്. ലക്ഷ്‍മണ്‍ കുമാറാണ് ചിത്രത്തിൻ്റെ നിർമ്മാണം. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കിലുള്ള ചിത്രമായിരിക്കും ഇത്. പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന പുതിയ ട്രയിലർ ആണ് സർദാർ ടീം പുറത്തിറക്കിയിരിക്കുന്നത്. ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത ​ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷ.

ALSO READ: Sardar Movie: 'വൺസ് എസ്പൈ, ഓൾവെയ്സ് എ സ്പൈ'... കാർത്തിയുടെ 'സർദാറി'ന്റെ ട്രെയിലറെത്തി

പി. എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജോര്‍ജ് സി വില്യംസ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റൂബനാണ് 'സര്‍ദാര്‍' എന്ന സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ഫോർച്യൂൺ സിനിമാസാണ് കേരളത്തിൽ ചിത്രമെത്തിക്കുന്നത്. ദിലീപ് സുബ്ബരായനാണ് സാഹസികമായ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഷോബി പോൾ രാജ് ആണ് നൃത്തസംവിധാനം. വിദേശരാജ്യങ്ങളിലടക്കം ചിത്രീകരണം പൂർത്തിയാക്കിയ 'സര്‍ദാര്‍' കാര്‍ത്തിക്ക് വലിയ ഹിറ്റ് സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പി.ആർ.ഒ: പി.ശിവപ്രസാദ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News