Sasiyum Shakunthalayum: 1970- 75 കാലഘട്ടത്തെ പ്രണയവും പകയും; ശശിയും ശകുന്തളയും ടീസർ പുറത്തുവിട്ടു

Shashiyum Shakunthalayum Teaser : ചിത്രത്തിൻറെ നിർമ്മാതാവ് ആർ എസ് വിമൽ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.   ബിച്ചാൾ മുഹമ്മദാണ് ശശിയും ശകുന്തളയും സംവിധാനം ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 01:44 PM IST
  • 1970- 75 കാലഘട്ടങ്ങളിൽ നടക്കുന്ന ട്യൂട്ടോറിയൽ കോളേജുകളും, പ്രണയവും, പകയും മത്സരവുമെല്ലാമാണ് സിനിമയുടെ പ്രമേയം.
  • ചിത്രത്തിൻറെ നിർമ്മാതാവ് ആർ എസ് വിമൽ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
  • ബിച്ചാൾ മുഹമ്മദാണ് ശശിയും ശകുന്തളയും സംവിധാനം ചെയ്യുന്നത്.
Sasiyum Shakunthalayum:  1970- 75 കാലഘട്ടത്തെ പ്രണയവും പകയും;  ശശിയും ശകുന്തളയും ടീസർ പുറത്തുവിട്ടു

എന്ന് നിന്റെ മൊയ്ദീൻ എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ ആർ എസ് വിമൽ നിർമ്മാതാവായ എത്തുന്ന ചിത്രം ശശിയും ശകുന്തളയുടെ ടീസർ പുറത്തുവിട്ടു. 1970- 75 കാലഘട്ടങ്ങളിൽ നടക്കുന്ന ട്യൂട്ടോറിയൽ കോളേജുകളും, പ്രണയവും, പകയും മത്സരവുമെല്ലാമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൻറെ നിർമ്മാതാവ് ആർ എസ് വിമൽ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.  ബിച്ചാൾ മുഹമ്മദാണ് ശശിയും ശകുന്തളയും സംവിധാനം ചെയ്യുന്നത്.  പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ശശിയും ശകുന്തളയും. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകൻ വിനയൻ, നടൻ ടോവിനോ തോമസ്, സംവിധായകനും നടനുമായ നാദിർഷ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പുറത്തുവിട്ടത്.

 ചിത്രത്തിൽ ഷഹീൻ സിദ്ദിഖ്, സിദ്ദിഖ്, ആർ എസ് വിമൽ, അശ്വിൻ കുമാർ, ബിനോയ്, ബാലാജി, ബിച്ചൽ, നേഹ സലാം, രസ്‌ന പവിത്രൻ, സിന്ധു വർമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമി ഫിലിംസിന്റെ ബാനറിൽ ആർ എസ് വിമലും സലാം തനിക്കാട്ടും നേഹ സലാമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണുവാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ALSO READ: Shashiyum Shakunthalayum: ആർ എസ് വിമൽ നിർമാതാവാകുന്നു; 'ശശിയും ശകുന്തള'യും ഫസ്റ്റ് ലുക്ക് പോസ്റ്റർ

വിനയൻ എംജെയാണ് ചിത്രത്തിന്റെ എഡിറ്റർ. കെപിയും പ്രകാശ് അലക്‌സും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗായകൻ: പരാണ രാജീവ്, ഛായാഗ്രാഹകൻ: വിഷ്ണു പ്രസാദ്, SFX: രാജേഷ് പി എം, മിക്സിംഗ്: ഗിജുമോൻ ടി ബ്രൂസ്
, കളറിസ്റ്റ്: സുരേഷ് എസ്.ആർ, വിഎഫ്എക്സ് സൂപ്പർവൈസർ: വിനു, എഡിറ്റർ: വിനയൻ എം.ജെ, കലാസംവിധായകൻ: ബസന്ത് പെരിങ്ങോട്, മേക്കപ്പ്: വിപിൻ ഓമശ്ശേരി, വേഷം: കുമാർ ഇടപ്പാൾ
രണ്ടാം യൂണിറ്റ് സിനിമാറ്റോഗ്രാഫർ: മനോജ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രസാദ് നമ്പിയങ്കാവ്, സ്റ്റണ്ട്: അഷറഫ് ഗുരുക്കൾ , ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം
പിആർഒ: വാഴൂർ ജോസ് ബിജിത്ത് വിജയൻ, സ്റ്റുഡിയോ: ചലച്ചിത്രം സ്റ്റുഡിയോ, പോസ്റ്റർ ഡിസൈൻ: എംഎ എം ജോ

എന്ന് നിന്റെ മൊയ്ദീന് ശേഷം ആർ എസ് വിമൽ പൃഥ്വിരാജിന് വെച്ച് കർണ്ണൻ സിനിമ പ്രഖ്യാപിച്ചിരുന്നു. 300 കോടി ബജറ്റിൽ ചിത്രം ഒരുക്കുമെന്നായിരുന്നു സംവിധായകൻ അന്ന് പ്രഖ്യാപിച്ചത്. പിന്നീട് ചിത്രത്തിൽ നിന്നും പൃഥ്വിരാജ് പിന്മാറുകയും പകരം തമിഴ് താരം ചിയാൻ വിക്രത്തെ വെച്ചുകൊണ്ട് കർണ്ണൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കർണ്ണനുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ഉണ്ടായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News