Most Beautiful Women: ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടി ദീപിക പദുകോണ്‍

യുകെ ആസ്ഥാനമായുള്ള പ്ലാസ്റ്റിക് സർജൻ ഡോ. ജൂലിയൻ ഡി സിൽവയാണ് അടുത്തിടെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടിക പുറത്തിറക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Oct 17, 2022, 05:07 PM IST
  • യുകെ ആസ്ഥാനമായുള്ള പ്ലാസ്റ്റിക് സർജൻ ഡോ. ജൂലിയൻ ഡി സിൽവയാണ് അടുത്തിടെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടിക പുറത്തിറക്കിയത്.
Most Beautiful Women: ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടി ദീപിക പദുകോണ്‍

Most Beautiful Women in the World: ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍  ആദ്യ 10-ല്‍ ഇടം നേടി ദീപിക പദുകോണ്‍  (Deepika Padukone). ഈ  പട്ടികയില്‍ ഇടം നേടുന്ന  ഏക ഇന്ത്യാക്കാരിയാണ് ദീപിക.

മികച്ച സൗന്ദര്യത്തിന്‍റെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക പുറത്തിറക്കിയത്. ഈ പട്ടികയില്‍ ഹോളിവുഡ് നടി ജോഡി കോമർ  (Jodie Comer) ഒന്നാമതെത്തി.  ഇവരെക്കൂടാതെ ബിയോൺസും കിം കർദാഷിയാനും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.  

യുകെ ആസ്ഥാനമായുള്ള പ്ലാസ്റ്റിക് സർജൻ ഡോ. ജൂലിയൻ ഡി സിൽവയാണ് അടുത്തിടെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടിക പുറത്തിറക്കിയത്. 

Also Read:  Kaapa Movie Teaser : "ഒറ്റയ്ക്ക് അടിച്ച് തന്നെയാടാ ഇതുവരെ എത്തിയത്"; പൃഥ്വിരാജിന്റെ മാസ് ഡയലോഗുമായി കാപ്പയുടെ ട്രെയ്‌ലറെത്തി, ചിത്രം ഈ ക്രിസ്മസിന്

'ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി' (Golden Ratio of Beauty) എന്ന പുരാതന ഗ്രീക്ക്  ശാസ്ത്രമാണ് ഇദ്ദേഹം അടിസ്ഥാനമാക്കിയത്.  സ്ത്രീ സൗന്ദര്യം അളക്കാനായി പുരാതന ഗ്രീക്കുകാർ രൂപപ്പെടുത്തിയ ഒരു ഗണിത സമവാക്യമാണ് ഗോൾഡൻ റേഷ്യോ.

'ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി'  അടിസ്ഥാനമാക്കി അദ്ദേഹം ഏറ്റവും പുതിയ കമ്പ്യൂട്ടറൈസ്ഡ് മാപ്പിംഗ് ആവിഷ്ക്കരിയ്ക്കുകയും ലോകത്തെ ഏറ്റവും  സുന്ദരികളായ സ്ത്രീകളെ കണ്ടെത്തുകയുമായിരുനു. പട്ടികയില്‍ ജോഡി കോമറാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെന്നും നടി ദീപിക പദുക്കോണിന് ഒമ്പതാം സ്ഥാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ജോഡി കോമറിന്‍റെ കണ്ണുകൾ, പുരികങ്ങൾ, മൂക്ക്, ചുണ്ടുകൾ, താടി, താടിയെല്ല്, മുഖത്തിന്‍റെ ആകൃതി എന്നിവ ഗോൾഡൻ റേഷ്യോയോട് ഏറ്റവും അടുത്താണ് എന്ന് ഡോ. ജൂലിയൻ ഡി സിൽവ പറഞ്ഞു.  98.7% ആണ് ജോഡി  കോമര്‍ നേടിയ സ്കോര്‍. അതായത് ഏറ്റവും ഉയര്‍ന്ന ഗോൾഡൻ റേഷ്യോ  നേടിയിരിയ്ക്കുന്നത്  ജോഡി കോമറാണ്.  രണ്ടാം സ്ഥാനത്ത് സെന്‍ഡയ  ആണ്.  94.37% ആണ് ഇവരുടെ സ്കോര്‍.  

അതേ സമയം, ബെല്ല ഹഡിഡ് (94.35%) മൂന്നാം സ്ഥാനത്തും ബിയോൺസ് (92.44%) നാലാം സ്ഥാനത്തും അരിയാന ഗ്രാൻഡെ (91.81%) അഞ്ചാം സ്ഥാനത്തും ടെയ്‌ലർ സ്വിഫ്റ്റ് ആറാം സ്ഥാനത്തും (91.64%), ജോർദാൻ ഡൺ ഏഴാം സ്ഥാനത്തും (91.39%) ),  കിം കർദാഷിയാൻ (91.28%), എട്ടാം സ്ഥാനത്തും എത്തി.  ഇന്ത്യന്‍ സുന്ദരി ദീപിക പദുകോൺ (91.22%) ഒൻപതാം സ്ഥാനത്തും ഹോയോൻ ജംഗ് (89.63%) പത്താം സ്ഥാനത്തും എത്തി.  

ലോകത്തെ ആദ്യ 10 സുന്ദരിമാരിൽ ഇടം നേടിയതിന് പിന്നാലെ ദീപികയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.  ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ നടിയാണ് ദീപിക പദുകോൺ എന്ന കാര്യത്തില്‍ സംശയമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News