Shah Rukh Khan Pathaan Movie : ഷാറൂഖ് ഖാന്റെ ലുക്ക് ഇനിയും സസ്പെൻസ്; പത്താൻ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു

Pathaan Movie ചിത്രത്തിൽ ഷാറൂഖ് ഖാന് പുറമെ ദീപിക പദുകോണും ജോൺ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ സൽമാൻ ഖാൻ പത്താനിൽ കേമിയോ റോളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്  

Written by - Zee Malayalam News Desk | Last Updated : Mar 2, 2022, 01:13 PM IST
  • ചിത്രത്തിൽ ഷാറൂഖ് ഖാന് പുറമെ ദീപിക പദുകോണും ജോൺ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നു.
  • കൂടാതെ സൽമാൻ ഖാൻ കേമിയോ റോളിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
  • അതേസമയം ചിത്രത്തിന് വേണ്ടിയുള്ള ഷാറൂഖ് ഖാന്റെ രൂപമാറ്റം ഇപ്പോഴും സസ്പെൻസായി തന്നെ നിലനിർത്തിയിരിക്കുകായണ് അണിയറ പ്രവർത്തകർ.
Shah Rukh Khan Pathaan Movie : ഷാറൂഖ് ഖാന്റെ ലുക്ക് ഇനിയും സസ്പെൻസ്; പത്താൻ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു

മുംബൈ : ഇന്ത്യൻ സിനിമ ലോകം കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രം പത്താൻ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. 2023 ജനുവരി 25ന് പത്താൻ തിയറ്ററുകളിലെത്തുമെന്ന് ടീസറിലൂടെ അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിൽ ഷാറൂഖ് ഖാന് പുറമെ ദീപിക പദുകോണും ജോൺ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ സൽമാൻ ഖാൻ കേമിയോ റോളിൽ എത്തുമെന്നും റിപ്പോർട്ടുകളുമുണ്ട്.

അതേസമയം ചിത്രത്തിന് വേണ്ടിയുള്ള ഷാറൂഖ് ഖാന്റെ രൂപമാറ്റം ഇപ്പോഴും സസ്പെൻസായി തന്നെ നിലനിർത്തിയിരിക്കുകായണ് അണിയറ പ്രവർത്തകർ. ഡേറ്റ് അനൗൺസ്മെന്റ് വീഡിയോയിൽ ദീപികയും ജോൺ എബ്രാഹാമിനെയും അവതരിപ്പിച്ചെങ്കിലും കിങ് ഖാന്റെ ലുക്ക് പൂർണമായും പുറത്ത് വിടാതെയാണ് വീഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. 

ALSO READ : Adipurush: സെയ്ഫ് അലി ​ഖാനും പ്രഭാസും ഒന്നിക്കുന്ന 'ആദിപുരുഷ്' റിലീസ് തിയതി പ്രഖ്യാപിച്ചു

2018ൽ ഇറങ്ങിയ സീറോയ്ക്ക് ശേഷമെത്തുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. സിനിമയ്ക്ക് വേണ്ടി താരം നീണ്ട നാളുകളായി തയ്യാറെടുപ്പുകൾ എടുക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ അദിത്യ ചോപ്രായാണ് ചിത്രം നിർമിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ 50-ാമത്തെ ചിത്രമെന്ന് പ്രത്യേകതയും പത്താനുണ്ട്. 

"എനിക്ക് അറിയാം വൈകിയെന്ന്... പക്ഷെ ഈ തിയതി ഓർത്ത് വെക്കുക... പത്താന്റെ സമയം ഇവിടെ ആരംഭിക്കുന്നു.... 2023 ജനുവരി 25ന് തിയറ്ററുകളിൽ വെച്ച് കാണാം" എന്ന് ചിത്രത്തിന്റെ ഡേറ്റ് അനൗൺസ്മെന്റ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഷാറൂഖ് ട്വിറ്ററിൽ കുറിച്ചു. 

ALSO READ : ഇന്ത്യൻ ടീമിൽ കയറാനുള്ള പരിശീലനമാണോ? വൈറലായി അനുഷ്കയുടെ ചിത്രങ്ങൾ

ഹിന്ദിക്ക് പുറമെ തമിഴ്, തെലുഗു എന്നീ ഭാഷകളിലായി ചിത്രം മൊഴിമാറ്റി റിലീസിനെത്തും. സിദ്ധാർഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ. വാർ, ബാങ് ബാങ് എന്നീ സിനിമകളുടെ സംവിധായകനാണ് സിദ്ധാർഥ്. വൈആർഎഫിന്റെ സ്റ്റുഡിയോകളിലും ദുബൈയിലും വെച്ച് ചിത്രത്തിന്റെ ഏതാനും രംഗങ്ങൾ ഷൂട്ട് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News