ഷാരൂഖ് ഖാൻ ചിത്രം 'ജവാൻ' ഒടിടിയിലെത്തി. ഇന്ന്, നവംബർ രണ്ടിന് താരത്തിന്റെ ജന്മദിനത്തിലാണ് ജവാൻ ഒടിടിയിൽ റിലീസായിരിക്കുന്നത്. നെറ്റ്ഫ്ലിക്സാണ് ഷാരുഖ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 7ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 600 കോടിക്ക് മുകളിൽ നേടിയതായാണ് റിപ്പോർട്ട്. ഗദ്ദാർ 2, ഷാരൂഖിന്റെ തന്നെ ചിത്രം പഠാൻ എന്നിവയെയാണ് ജവാൻ ബോക്സ് ഓഫീസിൽ മറികടന്നത്.
1103.6 കോടിയാണ് ആഗോളത്തലത്തിൽ 1 മാസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത്. 250 കോടിക്കാണ് നെറ്റ്ഫ്ലിക്സ് ഒടിടി അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ എക്സ്റ്റെൻഡ് ഭാഗവും ചേർത്താണ് സംപ്രേഷണം.
Also Read: Leela Omchery: സംഗീതഞ്ജയും സംഗീതാധ്യാപികയുമായിരുന്ന ലീല ഓം ചേരി അന്തരിച്ചു
അറ്റ്‍ലി സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതി, നയന്‍താര, ദീപിക പദുക്കോൺ, പ്രിയാമണി അടക്കം വലിയൊരു താരനിര തന്നെ അണിനിരന്നിട്ടുണ്ട്. ദീപിക പദുകോണ്‍ ചിത്രത്തില്‍ ഒരു ഗസ്റ്റ് റോളിലാണ് എത്തിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരത്തിനെത്തിച്ചത്. തമിഴ്‌നാട്ടിൽ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷൻ പാർട്ണറും കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പാർട്ണറുമായി. തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കിയത്.
റെഡ് ചില്ലീസ് എന്റർടൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിച്ച ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. നയന്‍താര നായികയായ ആദ്യ ഹിന്ദി ചിത്രമാണ് ജവാൻ. വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്തിരിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.