Jawan Movie: ഷാരൂഖ് ഖാന്റെ ജവാൻ ഇനിയും വൈകും; കാരണം ഇതാണ്! പുതിയ റിലീസ് തിയതി?

Jawan Release Postponed: വിഎഫ്എക്സ് ചെയ്യുന്നതിനായി കൂടുതൽ സമയമെടുക്കുന്നതിനെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നതെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : May 5, 2023, 09:53 AM IST
  • പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജവാൻ.
  • ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • നയൻതാരയാണ് ജവാനിലെ നായിക.
Jawan Movie: ഷാരൂഖ് ഖാന്റെ ജവാൻ ഇനിയും വൈകും; കാരണം ഇതാണ്! പുതിയ റിലീസ് തിയതി?

ഷാരൂഖ് ഖാൻ ചിത്രം ജവാൻ നിശ്ചയിച്ച തിയതിയിൽ തിയേറ്ററുകളിൽ എത്തില്ലെന്ന് റിപ്പോർട്ട്. ചിത്രം 2023 ജൂൺ 2 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ റിലീസ് മാറ്റിവെച്ചുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ വിഷ്വൽ ഇഫക്‌റ്റുകൾ പൂർത്തിയാക്കാൻ ഇനിയും സമയം ആവശ്യമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി VFX ടീം മുഴുവൻ സമയവും പ്രവർത്തിക്കുകയാണ്. എന്നാൽ ഈ പ്രക്രിയ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നുവെന്നാണ് വിവരം. ഓ​ഗസ്റ്റിൽ ആകും ഇനി ചിത്രം റിലീസ് ചെയ്യുക. ഓ​ഗസ്റ്റ് 25ന് റിലീസ് ചെയ്യുമെന്നും റിപ്പോർട്ട് ഉണ്ട്. 

Add Zee News as a Preferred Source

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജവാൻ. ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാരയാണ് ജവാനിലെ നായിക. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലെത്തുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ആറ്റ്ലിയുടെയും നയൻതാരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. 

Also Read: Corona Papers OTT: പ്രിയദർശന്റെ 'കൊറോണ പേപ്പേഴ്സ്' ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?

 

അതേസമയം 'ജവാന്റെ' ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്‍ഫ്ലിക്സ് ആണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം 120 കോടി രൂപയ്‍ക്കാണ് ‍ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് വിവരം. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റ്ലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. സാറ്റ്ലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ വകയിൽ തന്നെ 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രമെത്തും. 2023 ജൂണ്‍ രണ്ടിന് ചിത്രം റിലീസ് ചെയ്തേക്കും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി ഇറങ്ങിയ പഠാൻ തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News