Shine Tom Viral Video: 'ചേട്ടാ ഓടല്ലേ, കാലുവയ്യാത്തതല്ലേ'; മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ തിയേറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ

സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ ആരായുന്നതിനിടെയാണ് തിയേറ്ററിനുള്ളിൽ നിന്ന് ഒരാൾ പുറത്തേക്ക് ഓടിയിറങ്ങുന്നത് മാധ്യമങ്ങളുടെ ശ്രദ്ധയിപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Jun 24, 2022, 06:12 PM IST
  • എന്തിനാണ് താരം ഓടുന്നതെന്ന് അറിയാതെ മാധ്യമ പ്രവർത്തകരും അദ്ദേഹത്തിന്റെ പുറകെ ഓടുന്നുണ്ട്.
  • ചേട്ടാ ഓടല്ലേ ചേട്ടാ, കാലുവയ്യാത്തതല്ലേ, കിതയ്ക്കുന്നു ചേട്ടാ ഓടല്ലേ, തുടങ്ങിയ കാര്യങ്ങൾ ഓടുന്നതിനിടയിൽ മാധ്യമപ്രവർത്തകരിൽ ചിലർ പറയുന്നത് കേൾക്കാം.
  • തിയേറ്ററിന് ചുറ്റും ഓടിയ ഷൈൻ ടോം മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു.
Shine Tom Viral Video: 'ചേട്ടാ ഓടല്ലേ, കാലുവയ്യാത്തതല്ലേ'; മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ തിയേറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ

ലിയോ തദ്ദേവൂസ് ചിത്രം പന്ത്രണ്ട് എന്ന ചിത്രം തിയേറ്ററുകളിൽ റിലീസ് ആയി. ചിത്രത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം തേടാൻ എത്തിയ മാധ്യമപ്രവർത്തകരുടെ ക്യാമറയിൽ പതിഞ്ഞത് കൗതുകം നിറഞ്ഞ ഒരു കാഴ്ചയാണ്. സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ ആരായുന്നതിനിടെയാണ് തിയേറ്ററിനുള്ളിൽ നിന്ന് ഒരാൾ പുറത്തേക്ക് ഓടിയിറങ്ങുന്നത് മാധ്യമങ്ങളുടെ ശ്രദ്ധയിപ്പെട്ടത്. നടൻ ഷൈൻ ടോം ചാക്കോ ആയിരുന്നു മാധ്യമ പ്രവർത്തകരെ കണ്ടതും തിയേറ്ററിൽ നിന്ന് ഓടിയിറങ്ങിയത്. 

എന്തിനാണ് താരം ഓടുന്നതെന്ന് അറിയാതെ മാധ്യമ പ്രവർത്തകരും അദ്ദേഹത്തിന്റെ പുറകെ ഓടുന്നുണ്ട്. ചേട്ടാ ഓടല്ലേ ചേട്ടാ, കാലുവയ്യാത്തതല്ലേ, കിതയ്ക്കുന്നു ചേട്ടാ ഓടല്ലേ, തുടങ്ങിയ കാര്യങ്ങൾ ഓടുന്നതിനിടയിൽ മാധ്യമപ്രവർത്തകരിൽ ചിലർ പറയുന്നത് കേൾക്കാം. തിയേറ്ററിന് ചുറ്റും ഓടിയ ഷൈൻ ടോം മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു.

പച്ചമരത്തണലില്‍, പയ്യന്‍സ്, ഒരു സിനിമാക്കാരന്‍, ലോനപ്പന്‍റെ മാമോദീസ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ചിത്രമാണ് പന്ത്രണ്ട്. മിസ്റ്റിക്കല്‍ ആക്ഷന്‍ വിഭാഗത്തിൽ വരുന്ന സിനിമയുടെ ടീസർ ഉൾപ്പടെ വലിയ ശ്രദ്ധ നേടിയിരുന്നു. സമ്മിസ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. വിനായകനും ഷൈൻ ടോം ചാക്കോയും സിനിമയിൽ സഹോദരങ്ങളായാണ് എത്തുന്നത്. അന്ത്രോ എന്ന കഥപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ പത്രോയെന്ന കഥാപാത്രത്തെയും ദേവ് മോഹന്‍ ഇമ്മാനുവൽ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

Also Read: Panthrand Movie : ഊരാളിയുടെ ശബ്ദത്തിൽ അൽഫോൻസ് ഒരുക്കിയ 'തട്ടി വീഴാൻ'; പന്ത്രണ്ട് സിനിമയിലെ ഗാനം പുറത്ത്

സ്കൈപാസ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് ആണ് സംഗീതം പകരുന്നത്.

Gentleman 2: ജെൻ്റിൽമാൻ 2 ചിത്രീകരണം ഓ​ഗസ്റ്റിൽ, തോട്ടാ ധരണിയും മകളും കലാ സംവിധായകർ

ബ്രമാണ്ഡ ചിത്രമായ 'ജെൻ്റിൽമാൻ2 'വിൻ്റെ അണിയറ സാങ്കേതിക വിദ​ഗ്ധരായി ഒന്നിന് പിറകെ ഒന്നായി പ്രഗൽഭർ അണി ചേരുകയാണ്. സംവിധായകനായി ' ആഹാ കല്യാണം ' എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ എ. ഗോകുൽ കൃഷ്ണ, സംഗീത സംവിധായകനായി മരഗതമണി (കീരവാണി), ഛായാഗ്രാഹകനായി ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗത്ഭരിൽ ഒരാളായ അജയൻ വിൻസെൻ്റ് എന്നിവരുടെ പേരുകളാണ് നിർമ്മാതാവ് ' ജെൻ്റിൽമാൻ ' കെ.ടി.കുഞ്ഞുമോൻ പ്രഖ്യാപിച്ചത്. മലയാളികളായ നയൻതാരാ ചക്രവർത്തി, പ്രിയാ ലാൽ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

‌ഇപ്പോൾ കലാസംവിധായകരായി തിരഞ്ഞെടുത്തിരിക്കുന്നതും ഇന്ത്യൻ സിനിമയിലെ പ്രഗൽഭരെയാണ്. തോട്ടാ ധരണിയെയും അദ്ദേഹത്തിൻ്റെ മകൾ രോഹിണി ധരണിയെയുമാണ് കലാസംവിധായകരായി കുഞ്ഞുമോൻ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലേയും ബ്രമാണ്ഡ സിനിമകൾക്ക് കലാസംവിധായകനായി പ്രവർത്തിച്ച്  പ്രശസ്തി നേടിയ കലാകാരനാണ് തോട്ടാ ധരണി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News