Shraddha Kapoor Birthday: പിറന്നാൾ ദിനത്തിലും ശ്രദ്ധ കുടുംബത്തോടൊപ്പം; സർപ്രൈസ് ​ഗിഫ്റ്റുമായി മാതാപിതാക്കൾ

Shraddha Kapoor Birthday: തൂ ജൂത്തി മേം മാക്കർ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം ഇപ്പോൾ. "ഞാൻ ഇപ്പോൾ ഷൂട്ടിം​ഗ് തിരക്കിലാണ്

Written by - Zee Malayalam News Desk | Last Updated : Mar 3, 2023, 03:12 PM IST
  • തൂ ജൂത്തി മേം മാക്കർ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം
  • പിറന്നാൾ സമ്മാനങ്ങളുടെ കാര്യത്തിലും വലിയ ആ​ഗ്രഹങ്ങൾ ഇല്ലെന്നാണ് താരം പറഞ്ഞത്
  • 2010-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ടീൻ പട്ടി യിലൂടെയാണ് ശ്രദ്ധ കപൂർ അഭിനയരം​ഗത്ത് എത്തുന്നത്
Shraddha Kapoor Birthday: പിറന്നാൾ ദിനത്തിലും ശ്രദ്ധ കുടുംബത്തോടൊപ്പം; സർപ്രൈസ് ​ഗിഫ്റ്റുമായി മാതാപിതാക്കൾ

ബോളിവുഡിന്റെ പ്രിയ നായികക്ക് ഇന്ന് പിറന്നാളാണ്. ഒരേ ഒരു സിനിമയിലൂടെ ലോകം മുഴുവൻ ആരാധകരെ ഉണ്ടാക്കിയ താരമാണെങ്കിലും ശ്രദ്ധ കപൂർ വ്യത്യസ്തയാകുന്നതും ഫാൻ ബേസുണ്ടാക്കുന്നതും അഷിക്കിയിലാണ്. പൊതുവേ സെലിബ്രിറ്റി പിറന്നാളുകൾ വലിയ ആഘോഷമായാണ് നടത്താറ്. എന്നാൽ ഇത്തവണയും തന്റെ പതിവ് തെറ്റിക്കാതെ കുടുംബത്തിനൊപ്പം സരളമായി ആഘോഷിക്കാനാണ് ശ്രദ്ധയുടെ തീരുമാനം.

തൂ ജൂത്തി മേം മാക്കർ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം ഇപ്പോൾ. "ഞാൻ ഇപ്പോൾ ഷൂട്ടിം​ഗ് തിരക്കിലാണ്. പിറന്നാൾ ദിനത്തിൽ ഷൂട്ടിം​ഗ് ഉണ്ടാവുന്നത് എനിക്കിഷ്ടമാണ്. വൈകുന്നേരം ഷൂട്ടിം​ഗ് കഴിഞ്ഞ് വീട്ടിലെത്തി കുടുംബത്തോടൊപ്പം സമയം ചിലവിടുക. ഈ ജന്മ ദിനവും അങ്ങനെ ആയിരിക്കും". ഇ- ടൈംസിനു വേണ്ടി നൽകിയ അഭിമുഖത്തിൽ നിന്ന്.

Also Read: The Legend OTT : തമിഴ് ചിത്രം ദ ലജൻഡ് ഒടിടിയിൽ എത്തുന്നു; എപ്പോൾ, എവിടെ കാണാം?

പിറന്നാൾ സമ്മാനങ്ങളുടെ കാര്യത്തിലും വലിയ ആ​ഗ്രഹങ്ങൾ ഇല്ലെന്നാണ് താരം പറഞ്ഞത്. മാതാപിതാക്കളുടെ ഒപ്പം സമയം ചിലവഴിക്കണം എന്നാണ് തന്റെ ആ​ഗ്രമെന്നും, അത് അവർ നൽകുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.2010ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ടീൻ പട്ടി യിലൂടെയാണ് ശ്രദ്ധ കപൂർ അഭിനയരം​ഗത്ത് എത്തുന്നത്. പിന്നീട്  ലവ് കാ ദ എൻഡ് എന്ന ചിത്രത്തിൽ ആദ്യമായി നായികാ വേഷത്തിലെത്തി.ഏക് വില്ലനിലും (2014) നിരൂപക പ്രശംസ നേടിയ ഹൈദറിലും (2014) താരം ശ്രദ്ധയമായ വേഷങ്ങൾ ചെയ്തു. 2013-ൽ ഇറങ്ങിയ ആഷിക്കി 2 എന്ന ചിത്രമാണ് താരത്തിന്റെ കരിയർ മാറ്റി മറിച്ചത്.

കപൂർ ജനിച്ചതും വളർന്നതും മുംബൈയിലാണ്. പിതാവും നടനുമായിരുന്ന ശക്തി കപൂറിൻറെ സിനിമയിലെ സ്വാധീനം താരത്തിനും ബോളിവുഡിൽ ഗുണം ചെയ്തു എന്നാണ് പറയുന്നത്. കുടുംബം തന്നെ സിനിമയിൽ ശക്തമായി വേരുള്ളവരാണ്. അച്ഛൻ ശക്തി കപൂർ , അമ്മ ശിവാംഗി കപൂർ, ജ്യേഷ്ഠൻ സിദ്ധാന്ത് കപൂർ , അമ്മായിമാരായ പദ്മിനി കോലാപുരെ , തേജസ്വിനി കോലാപുരെ എന്നിവരെല്ലാം ഇന്ത്യൻ സിനിമയിലെ അഭിനേതാക്കളാണ് . ലതാ മങ്കേഷ്‌കർ , ആശാ ഭോസ്‌ലെ , മീന ഖാദികർ , ഉഷാ മങ്കേഷ്‌കർ , ഹൃദയനാഥ് മങ്കേഷ്‌കർ എന്നിവരും ശ്രദ്ധയുടെ ബന്ധുക്കളാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News