ഷൈലോക്കിന്‍റെ പ്രമോഷന്‍ ഗാനം പുറത്ത്

ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ട്രെന്റിങ്ങായിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍റെ ശബ്ദത്തില്‍ 'ഏക്താ ബോസ്' എന്ന് തുടങ്ങുന്ന ഗാനമാണ് തരംഗമായിരിക്കുന്നത്.  

Ajitha Kumari | Updated: Jan 23, 2020, 03:29 PM IST
ഷൈലോക്കിന്‍റെ പ്രമോഷന്‍ ഗാനം പുറത്ത്

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. 

ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ട്രെന്റിങ്ങായിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍റെ ശബ്ദത്തില്‍ 'ഏക്താ ബോസ്' എന്ന് തുടങ്ങുന്ന ഗാനമാണ് തരംഗമായിരിക്കുന്നത്.

പ്രകാശ് അലക്‌സ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. വരികള്‍ ലിങ്കു എബ്രഹാമിന്റേതാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോബി ജോര്‍ജ്ജാണ്. ചിത്രത്തിന്‍റെ റിലീസ് ഇന്നായിരുന്നു. 

അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തില്‍ സംഗീതസംവിധാനം ചെയ്തിരിക്കുന്നത്.

2020 ലെ മമ്മൂട്ടിയുടെ ആദ്യത്തെ ചിത്രമാണ്‌. ചിത്രീകരണ രംഗങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് ലിന്റോ കുര്യനാണ്.

ഗുഡ്‌വില്‍ എന്റെര്‍ടെയ്ന്‍മെന്റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ രാജ് കിരണ്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ നായിക മീനയാണ്. 

മലയാളത്തിന് പുറമേ 'കുബേരന്‍' എന്ന പേരില്‍ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.