അസമത്വങ്ങളിൽ തുടങ്ങി പെൺകുട്ടിയെന്ന പേരിൽ അടിമച്ചമർത്തപ്പെട്ട് പ്രമയങ്ങളിൽ പുതുമയില്ല. വലിയ സസ്പെൻസോ, പുതിയ ആശയമോ അല്ലെങ്കിൽ കൂടി പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സാധിക്കുന്നതെന്തോക്കെയോ അവയിലുണ്ടാവും. അത്തരത്തിലൊരു നല്ല ചിത്രമാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഒരു സ്പോർട്സ് ഡ്രാമാ ചിത്രമാണ് സ്കേറ്റർ ഗേൾ.
രാജസ്ഥാനിലെ ചെറിയൊരു ഗ്രാമത്തിലേക്ക് ലണ്ടനിൽ നിന്ന് "ജെസ്സിക്ക" എന്ന ഇന്ത്യൻ വംശജ എത്തുകയും തുടർന്ന് ഗ്രാമത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. "പ്രേർണ" എന്ന നാട്ടിൻപുറത്തുകാരി പെൺകുട്ടിയെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും അവളെ അതിലേക്ക് നയിക്കുന്നതുമായ കഥാമുഹൂർത്തങ്ങളുമാണ് ചിത്രത്തിലുളളത്.
ALSO READ: Farhan Akhtar ചിത്രം Toofaan ന്റെ ടീസറെത്തി; ആകാംഷയോടെ പ്രേക്ഷകർ
ഓരോ ദിവസവും മുന്നോട്ട് കടന്ന് പോകുവാൻ കഷ്ടപ്പെടുന്ന നാല് പേർ അടങ്ങുന്ന കുടുംബത്തിൽ പെണ്ണ് ആയതു കൊണ്ട് പഠനം മുടങ്ങിപ്പോയ പ്രേർണ എന്ന കഥാപാത്രത്തെ പല സിനിമകളിലും നാം കണ്ടിട്ടുണ്ട്.
എന്നാലും ഈ കഥാപാത്രം കൂടുതൽ മനോഹരമായി തോന്നി. പ്രകടനം കൊണ്ടും "റേച്ചൽ സഞ്ചിത ഗുപ്ത" പ്രേർണയോട് നീതി പുലർത്തിയിരിക്കുന്നു. "സ്കേറ്റർ ബോർഡിൽ പോകുമ്പോൾ എനിക്ക് സ്വാതന്ത്ര്യം ലഭിച്ച പോലെ തോന്നും, അവിടെ എനിക്ക് നിയമങ്ങളില്ല, നിയന്ത്രണങ്ങളില്ല. ആകാശത്തിന് മുകളിൽ ഞാനൊരു പക്ഷിയെ പോലെ പറക്കുന്ന പോലെയിരിക്കും"- വലിയ അർത്ഥമുളള പ്രേർണയുടെ ഈയൊരു ഡയലോഗ് ഏറെ ചിന്തിക്കേണ്ട ഒന്നായി തോന്നി.
ALSO READ: Farhan Akhtar ന്റെ Toofaan മെയ് 21 ന് ആമസോൺ പ്രൈമിലെത്തും
ചിത്രത്തിന്റെ മറ്റൊരു ആകർഷണം സ്കേറ്റിംഗ് പാർക്ക് തന്നെയാണ്. ഈ സിനിമക്ക് വേണ്ടിയാണ് ഇത്തരമൊരു പാർക്ക് നിർമ്മിച്ചതെങ്കിലും ഇപ്പോൾ നിരവധി കുട്ടികളുടെ സ്കേറ്റിംഗ് പാർക്കായി ഇത് മാറിയിരിക്കുന്നു. നാഷണൽ ലെവൽ സ്കേറ്റ്ബോർഡിംഗ് മത്സരങ്ങളിൽ പോലും രാജസ്ഥാനെ പ്രതിനിതീകരിച്ച് കുട്ടികൾ പങ്കെടുക്കുന്നു. സത്യത്തിൽ സിനിമയിലൂടെ റിയൽ ലൈഫിലും വലിയ പ്രചോദനമാവുകയാണ് സ്കേറ്റർ ഗേൾ.
ഡെസേർട്ട് ഡോൾഫിൻ എന്നാണ് ഈ പാർക്ക് അറിയപ്പെടുന്നത്. ഇന്ത്യൻ സിനിമയുടെ ഇതിഹാസ നായിക "വഹീദാ റഹ്മാനും" ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. "ജെസ്സിക്ക"യുടെ വേഷം ചെയ്തത് ബ്രിട്ടീഷ് മോഡൽ കൂടിയായ അമൃത് മഗേരയാണ്.
ഖേമ്പൂർ എന്ന ഗ്രാമത്തിന്റെ ഭംഗിയും, ജാതി മേൽക്കോയ്മയും, ബാലവിവാഹവും, സംസ്കാരവുമെല്ലാം ചിത്രത്തിൽ ചർച്ചാവിഷയമാവുന്ന ഒന്നാണ്. ചിത്രത്തിന്റെ കഥയും സംവിധാനവും മഞ്ചരി മകിജനി ആണ് നിർവ്വഹിച്ചത്. സ്കേറ്റർ ഗേൾ ഈ വർഷത്തെ മികച്ച സന്ദേശം നൽകുന്ന ഇന്ത്യൻ ചിത്രമാണെന്ന് നിസംശയം പറയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...