കളം പിടിക്കാന്‍ സുഡാനി ഫ്രം നൈജീരിയ; ട്രെയിലറെത്തി

മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ ആവേശം ഒട്ടും ചോരാതെ അഭ്രപാളിയിലെത്തിച്ച് സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലര്‍ എത്തി. 

Updated: Feb 11, 2018, 11:43 AM IST
കളം പിടിക്കാന്‍ സുഡാനി ഫ്രം നൈജീരിയ; ട്രെയിലറെത്തി

മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ ആവേശം ഒട്ടും ചോരാതെ അഭ്രപാളിയിലെത്തിച്ച് സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലര്‍ എത്തി. 

നവാഗതനായ സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ സാഹിർ കേന്ദ്ര കഥാപാത്രമായെത്തുന്നു. നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സണും സൗബിനൊപ്പം കളം നിറഞ്ഞ് കളിയ്ക്കാനെത്തും. 

'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'ക്കു ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിനു വേണ്ടി സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് 'കെ.എല്‍10 പത്തി'ലൂടെ ശ്രദ്ധേയനായ മുഹ്‌സിന പരാരിയും സംവിധായകന്‍ സക്കരിയും ചേര്‍ന്നാണ്. ചിത്രത്തിലെ കുര്‍അ പാട്ട് ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.