Higuita Movie: സുരാജും ധ്യാനും കേന്ദ്ര കഥാപാത്രങ്ങൾ; 'ഹി​ഗ്വിറ്റ' ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് ശശി തരൂർ

സുരാജ് വെഞ്ഞറമ്മൂടിന്റെ കഥാപാത്രത്തെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 28, 2022, 07:47 PM IST
  • ഹേമന്ത് ജി നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
  • ബോബി തരിയൻ, സജിത് അമ്മ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
  • ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
Higuita Movie: സുരാജും ധ്യാനും കേന്ദ്ര കഥാപാത്രങ്ങൾ; 'ഹി​ഗ്വിറ്റ' ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് ശശി തരൂർ

സുരാജ് വെഞ്ഞാറമ്മൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹി​ഗ്വിറ്റ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശശി തരൂർ എംപിയാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. സുരാജ് വെഞ്ഞറമ്മൂടിന്റെ കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചിത്രമാണ് ഹി​ഗ്വിറ്റ എന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. 

ഹേമന്ത് ജി നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബി തരിയൻ, സജിത് അമ്മ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. മനോജ് കെ ജയൻ, ബിനു പപ്പു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

'അജയന്റെ രണ്ടാം മോഷണം'; ചിത്രത്തിൽ കൃതി ഷെട്ടി ജോയിൻ ചെയ്തു....

ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന സിനിമയിലൂടെ തെന്നിന്ത്യൻ നായിക കൃതി ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂളിൽ ആണ് കൃതി ജോയിൻ ചെയ്തിരിക്കുന്നത്. നാഗ ചൈതന്യ നായകനാകുന്ന പുതിയ സിനിമയുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് കൃതി ഷെട്ടി അജയന്റെ രണ്ടാം മോഷണത്തിലേക്ക്എത്തിയിരിക്കുന്നത്.

ചിത്രത്തിൽ കൃതിയെ കൂടാതെ ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും സിനിമയിലെ നായികമാരാണ്. നവാഗതനായ ജിതിൻ ലാലാണ് അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്. നടന്റെ കരിയറിലെ ആദ്യ ട്രിപ്പിൾ റോൾ ആണിത്. 

ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യു.ജി.എം പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. മാജിക്ക് ഫ്രെയിംസും നിർമ്മാണത്തിൽ പങ്കാളികളാണ്. സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി അടുത്തിടെ ടോവിനോ കളരി അഭ്യസിച്ചിരുന്നു. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം. അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി ജോൺ ആണ് ഛായാഗ്രാഹണം. ഇന്ത്യയിൽ ആദ്യമായി ആരി അലക്സ സൂപ്പർ35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റര്‍: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം ബാദുഷ. ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് സഹനിർമാതാക്കൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്.

Trending News