Suresh Gopi: വാക്കു പാലിച്ചു; ഒറ്റക്കൊമ്പന് ലഭിച്ച അഡ്വാൻസ് തുക മിമിക്രി കലാകാരന്മാർക്ക് കൈമാറി സുരേഷ് ഗോപി

Suresh Gopi: വാക്ക് പാലിക്കാനുള്ളതാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് നമ്മുടെ പ്രിയ താരം സുരേഷ് ഗോപി.

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 10:40 PM IST
  • വാക്ക് പാലിക്കാനുള്ളതാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് പ്രിയതാരം സുരേഷ് ഗോപി
  • തൻ്റെ പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറി
Suresh Gopi: വാക്കു പാലിച്ചു; ഒറ്റക്കൊമ്പന് ലഭിച്ച അഡ്വാൻസ് തുക മിമിക്രി കലാകാരന്മാർക്ക് കൈമാറി സുരേഷ് ഗോപി

Suresh Gopi: വാക്ക് പാലിക്കാനുള്ളതാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് നമ്മുടെ പ്രിയ താരം സുരേഷ് ഗോപി (Suresh Gopi). കഴിഞ്ഞ ഓണക്കാലത്താണ് ഒരു ടെലിവിഷൻ ഷോയിൽ കോവിഡ് 19 പ്രതിസന്ധിക്കിടയിൽ മിമിക്രി കലാകാരന്മാരെ സഹായിക്കാൻ തന്റെ ഓരോ സിനിമയുടേയും പ്രതിഫലത്തിൽ നിന്നും രണ്ടു ലക്ഷം രൂപ   ധനസഹായം നൽകാമെന്ന വാഗ്ദാനം അദ്ദേഹം നടത്തിയത്. 

Also Read: സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗം വരുന്നു; മഞ്ജുവും ഉണ്ടാകും; പ്രഖ്യാപനവുമായി നിർമ്മാതാവ്

അതിന്റെ അടിസ്ഥാനത്തിൽ തൻ്റെ പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് നടൻ പാലിച്ചിരിക്കുന്നത്.  'ഒറ്റക്കൊമ്പൻ' എന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം കൈമാറിയതായി സുരേഷ് ​ഗോപി തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. 

 

സുരേഷ് ഗോപി ഈ തുക മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനാണ് കൈമാറിയത്. ചെക്കിന്റെ ഫോട്ടോയും സുരേഷ് ​ഗോപി പങ്കുവച്ചിരുന്നു. ഇതോടെ പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിനന്ദനവും ആശംസയുമായും എത്തിയിരിക്കുന്നത്. 

Also Read: Srinidhi Shetty: ഗ്ലാമറസ് ലുക്കിൽ കെ.ജി.എഫ് നായിക ശ്രീനിധി ഷെട്ടി, ചിത്രങ്ങൾ വൈറൽ

'ഒറ്റക്കൊമ്പൻ' സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News