ചെന്നൈ: സില്ലിനൊരു കാതലിന് ശേഷം വീണ്ടും സൂര്യയും ജ്യോതികയും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു. പേര് ഇത് വരെ നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തിൻറെ ഷൂട്ടിങ്ങ് മാർച്ച് അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ചിത്രത്തിലെ സൂര്യയുടെ വേഷത്തെ പറ്റി ചില സൂചനകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ബധിരനും മൂകനുമായാണ് സൂര്യ അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
16 വർഷത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ചൊരു ചിത്രത്തിൽ എത്തുന്നത്. ജൂൺ ആർ, പേരഴകൻ, ഉയിരിലെ കലന്തത്, പൂവ്വെല്ലാം കേട്ടുപാർ, കാക്ക കാക്ക, മായാവി എന്നിവരാണ് സൂര്യ-ജ്യോതിക ജോഡികളുടെ മറ്റ് സിനിമകൾ. അതേസമയം പാൻ ഇന്ത്യ റിലീസിനൊരുങ്ങുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ഏതർക്കും തുനിന്തവനാണ് എന്ന ചിത്രം മാർച്ച് 10-ന് തീയ്യേറ്ററുകളിലെത്തും.
പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസിനെത്തുന്നത്. പ്രിയങ്ക അരുൾ മോഹൻ, സത്യരാജ്, രാജ് കിരൺ,ദേവ ദർശിനി തുടങ്ങി വലിയൊരു താര നിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...