ലോകത്തെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനം നേടി മുകേഷ് അംബാനി.
ബ്ലൂംബര്‍ഗിന്റെ രാജ്യാന്തര പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ആദ്യ പത്തില്‍ ഇടം നേടിയ ഏക ഏഷ്യക്കാരനും അംബാനിയാണ്. 6450 കോടി അതായത്, 4.90 കോടി രൂപയുടെ ആസ്തിയാണ് അംബാനിയ്ക്ക് കണക്കാക്കിയിരിക്കുന്നത്.
വാരിയംകുന്നന്; മലബാര്‍ കലാപം സിനിമയാകുന്നു, നായകനായി പൃഥ്വിരാജ്!!
ഫ്രാന്‍സിലെ ഫ്രാങ്കോസ് ബെറ്റണ്‍കോര്‍ട്ട് മെയേഴ്സ്, ഒറാക്കിള്‍ കോര്‍പ്പറേഷന്റെ ലാറി എലിസണ്‍ എന്നിവരെ അംബാനി പിന്നിലാക്കിയത്. വിപണന മൂല്യത്തില്‍ ലോകത്തിലെ 57മത്തെ കമ്പനി എന്ന സ്ഥാനം അംബാനിയുടെ റിലയന്‍സ് നേടി.
ഓഹരി വില വര്‍ധനവ് മൂലമാണ് റിലയന്‍സിന്റെ വിപണിമൂല്യം 15,000 കോടി ഡോളറായി. ഇങ്ങനെ വിപണന മൂല്യം വര്‍ധിച്ചാല്‍ വിപണന മൂല്യത്തില്‍ ലോകത്തിലെ 50മത്തെ കമ്പനിയാകാനും റിലയന്‍സിനു സാധിക്കും. 2021 മാര്‍ച്ച് 31ഓടെ റിലയന്‍സിനെ കടരഹിത കമ്പനിയായി മാറ്റുമെന്ന പ്രഖ്യാപനം ചെയര്മാന് മുകേഷ് അംബാനി യാഥാര്‍ത്ഥ്യമാക്കിയിരുന്നു.
ചൈനയ്ക്ക് എട്ടിന്റെ പണി; 5000 കോടിയുടെ പദ്ധതി മരവിപ്പിച്ച് മഹാരാഷ്ട്ര
58 ദിവസം കൊണ്ട് 1,68,818 കോടി രൂപയാണ് റിലയന്‍സ് ഇന്‍സ്ട്രീസ് സമാഹരിച്ചത്. അവകാശ ഓഹരി വഴി 53,124,20 കോടി രൂപയും ജിയോ പ്ലാറ്റ്ഫോം വഴി വിദേശ നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്ന് 1,15,693.95 കോടി രൂപയുമാണ് കമ്പനി സമാഹരിച്ചത്.
ഫേസ്ബുക്ക്, സില്‍വര്‍ലെയ്ക്ക്, വിസ്സ ഇന്ക്വിറ്റി, ജനറല്‍ അറ്റ്ലാന്റിക്, കേകെആര്, മുബാദല, ADIA,TPG, എല്‍ കാറ്റര്‍ടണ്‍, pif എന്നീ കമ്പനികളില്‍ നിന്നും 1,15,693.95 രൂപയാണ് റിലയന്‍സ് സമാഹരിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്ഥാപനമാണ് റിലയന്‍സ്. 2020 മാര്‍ച്ച് 31നു അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 39,880 രൂപയായിരുന്നു.