Vadhandhi Web Series : ത്രില്ലടിപ്പിക്കാൻ എസ്.ജെ സൂര്യയും ലൈലയും; ആമസോൺ ഒറിജിനൽ തമിഴ് വെബ് സീരിസ് വദന്തി ട്രെയിലർ

Vadhandhi Amazon Web Seriesഎസ്. ജെ. സൂര്യയും ലൈലയും പ്രധാന കഥാപാത്രങ്ങളാകുന്ന തമിഴ് ക്രൈം ത്രില്ലർ വദന്തി - ദി ഫെബിൾ ഓഫ് വെലോണിയുടെ ട്രെയിലർ പുറത്തിറങ്ങി

Written by - Zee Malayalam News Desk | Last Updated : Nov 22, 2022, 08:38 PM IST
  • ക്രൈം ത്രില്ലർ വിഭാഗത്തിൽ ഒരുക്കി പരമ്പര വാൾവാച്ചർ ഫിലിംസിന്റെ ബാനറിൽ പുഷ്‌കറും ഗായത്രിയും ചേർന്ന് നിർമ്മിച്ചിരിക്കുന്നത്.
  • ആൻഡ്രൂ ലൂയിസാണ് വെബ് സീരിസിന്റെ സംവിധായകൻ.
Vadhandhi Web Series : ത്രില്ലടിപ്പിക്കാൻ എസ്.ജെ സൂര്യയും ലൈലയും; ആമസോൺ ഒറിജിനൽ തമിഴ് വെബ് സീരിസ് വദന്തി ട്രെയിലർ

എസ്. ജെ. സൂര്യയും ലൈലയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ആമസോൺ ഒറിജിനൽ തമിഴ് വെബ് സീരിസ് വദന്തി - ദി ഫെബിൾ ഓഫ് വെലോനി ട്രെയിലർ പുറത്തിറക്കി. ക്രൈം ത്രില്ലർ വിഭാഗത്തിൽ ഒരുക്കിയ പരമ്പര വാൾവാച്ചർ ഫിലിംസിന്റെ ബാനറിൽ പുഷ്‌കറും ഗായത്രിയും ചേർന്ന് നിർമ്മിച്ചിരിക്കുന്നത്. ആൻഡ്രൂ ലൂയിസാണ് വെബ് സീരിസിന്റെ സംവിധായകൻ. 

തമിഴ് സിനിമ മേഖലയിലെ പ്രമുഖ താരങ്ങളായ എം. നാസർ, വിവേക് ​​പ്രസന്ന, കുമാരൻ, സ്മൃതി വെങ്കട്ട് എന്നിവരാണ് ഈ പരമ്പരയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. എട്ട് എപ്പിസോഡുകളുള്ള ഈ തമിഴ് ക്രൈം ത്രില്ലർ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ ഡിസംബർ 2 മുതൽ ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിൽ പ്രീമിയർ ചെയ്യും.

ALSO READ: Drishyam 3: സസ്പെൻസ് ലീക്ക് ആവില്ല..!! 'ദൃശ്യം 3' ഹിന്ദിയിലും മലയാളത്തിലും ഒരേ ദിവസം?

18 വയസ്സുള്ള വെലോനിയുടെ കൊലപാതകം അന്വേഷിക്കുന്ന നിശ്ചയദാർഢ്യമുള്ള ഒരു പോലീസുകാരൻ വിവേകിന്‍റെ (എസ്.ജെ. സൂര്യ അവതരിപ്പിക്കുന്നു) യാത്രയിലേക്ക് ട്രെയിലർ നമ്മെ കൊണ്ടുപോകുന്നു. നുണകളുടെയും വഞ്ചനയുടെയും മുഖംമൂടി അഴിച്ചുമാറ്റി, മനുഷ്യബന്ധങ്ങളുടെയും ധാരണകളുടെയും ദുർബ്ബലത പരിശോധിക്കുന്ന ഈ പരമ്പര വദന്തി എന്ന പേര് സൂചിപ്പിക്കുന്നത് പോലെ 'കിംവദന്തി'കളാൽ നിറഞ്ഞതാണ്. ചോദ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് - വിവേകിന് കേസ് പരിഹരിക്കാൻ കഴിയുമോ? ക്രൂരമായ കുറ്റകൃത്യം  നടത്തിയ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ അയാൾക്ക് കഴിയുമോ? ഈ ആവേശം അയാളുടെ ജോലിയെയും വ്യക്തിജീവിതത്തെയും കുടുംബത്തെയും ബാധിക്കുമോ? ഓരോ വഴിത്തിരിവിലും ആസ്വാദകരെ ത്രസിപ്പിക്കുന്ന ഈ ക്രൈം ത്രില്ലർ നിസ്സംശയം പ്രേക്ഷകരെ ആകർഷിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News