2019 ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ തമിഴ് സൂപ്പര്‍ താരങ്ങളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
നടന്മാരായ അജിത്, വിജയ്, അര്‍ജുന്‍ സര്‍ജ, രജനികാന്ത്, സൂര്യ, കാര്‍ത്തി, കമല്‍ഹാസന്‍, ശശികുമാര്‍ നടിമാരായ ജ്യോതിക, ശ്രുതിഹാസന്‍, ഖുശ്ബു, ശാലിനി തുടങ്ങിയവരാണ് രാവിലെ തന്നെയെത്തി വോട്ടുകള്‍ രേഖപ്പെടുത്തിയത്.
#Thala #Ajith & wife #shalini casted their vote #Tamilnadu #Elections2019 pic.twitter.com/L6pCGrVoo8
— Nikkil (@onlynikil) April 18, 2019
തിരുവാണ്‍മയൂരിലാണ് നടന്‍ അജിത്തും ഭാര്യയും നടിയുമായ ശാലിനിയും വോട്ട് രേഖപ്പെടുത്താനെത്തിയത്.
നുങ്കമ്പാക്കം സ്റ്റെല്ല മേരീസ് കോളേജിലാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വോട്ട് ചെയ്തത്.
ആല്‍വാര്‍പേട്ടിലാണ് മക്കൾ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ വോട്ട് രേഖപ്പെടുത്തിയത്. മകളും നടിയുമായ ശ്രുതി ഹാസനും കമല്‍ ഹാസനൊപ്പം വോട്ട് ചെയ്യാന്‍ എത്തിയിരുന്നു.
#Suriya #Jyothika #Karthi and his wife casting votes pic.twitter.com/InFi4vH62e
— FridayCinemaa (@FridayCinemaa) April 18, 2019
മക്കള്‍ക്കും മരുമക്കള്‍ക്കുമൊപ്പം എത്തിയാണ് നടന്‍ ശിവകുമാര്‍ വോട്ടവകാശം വിനിയോഗിച്ചത്. മക്കളും അഭിനേതാക്കളുമായ നടന്‍ സൂര്യ, ഭാര്യയും നടിയുമായ ജ്യോതിക, നടന്‍ കാര്‍ത്തി, ഭാര്യ രഞ്ജിനി എന്നിവര്‍ ചെന്നൈയിലാണ് തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്.
#Vijay stood in the queue to cast vote #Lok sang a elections 2019 pic.twitter.com/v5VckTMAtL
— Thangarathinam.s (@Thangar25790102) April 18, 2019
Actor #Dhanush casts his #Vote for the #TNElection2019
#LokSabhaElections2019#Elections2019 #TNElection2019 #VoteForChange #VoteForIndia @dhanushkraja @v4umedia1 @AidfcTn @AidfcT @DirectorS_Shiva @B_RAJA_ @ActorDhanushFc @DhanushFC @dhanushfans24x7 pic.twitter.com/E6X4pcQvOX— RIAZ K AHMED (@RIAZtheboss) April 18, 2019
ഇവരെ കൂടാതെ, ഇളയദളപതി വിജയ്, ഖുശ്ബു, പ്രകാശ് രാജ്, അര്‍ജ്ജുന്‍, ഗായിക ചിന്മയി, നടി മീന, ധനുഷ് എന്നിവരും വോട്ടുകള്‍ രേഖപ്പെടുത്തി.