Arjun Das: അർജുൻ ദാസ് മലയാളത്തിലേയ്ക്ക്; അഹമ്മദ് കബീർ ചിത്രം ഒരുങ്ങുന്നു

Arjun Das Malayalam debut movie: ഇത് പ്രണയ പശ്ചാതലത്തിൽ ഒരുങ്ങുന്ന ഒരു എന്റർടൈനർ ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 15, 2024, 06:14 PM IST
  • ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
  • ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.
  • സിനിമ ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ അറിയിച്ചു.
Arjun Das: അർജുൻ ദാസ് മലയാളത്തിലേയ്ക്ക്; അഹമ്മദ് കബീർ ചിത്രം  ഒരുങ്ങുന്നു

ഒട്ടേറെ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ  അർജുൻ ദാസ് ആദ്യമായി മലയാള സിനിമയിൽ നായകനായി എത്തുന്നു. പ്രേക്ഷക പ്രശംസ നേടിയ ജൂൺ, മധുരം, എന്നീ ചിത്രങ്ങൾക്കും 'കേരള ക്രൈം ഫയൽസ്' എന്ന വെബ് സീരീസിനും ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അർജുൻ ദാസ് നായകനായി എത്തുന്നത്.

'ഹൃദയം' എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റ്  താരങ്ങളെയോ അണിയറ പ്രവർത്തകരെയോ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

ALSO READ: ആദ്യ ദിനം തകർത്തോ? ഭ്രമയുഗം ബോക്സോഫീസ് കളക്ഷൻ ഇതാ....

പ്രണയ പശ്ചാതലത്തിൽ ഒരുങ്ങുന്ന ഒരു എന്റർടൈനർ ചിത്രമായിരിക്കും സിനിമ എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടാതെ മലയാള സിനിമയിലെ ഒട്ടേറെ മുൻനിര താരങ്ങളും, അണിയറ പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വിടുമെന്നും, സിനിമ ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകൻ അറിയിച്ചു. പി.ആർ.ഓ : റോജിൻ കെ റോയ്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News