Rajani Kanth Jailer: യോഗിയുടെ പാദങ്ങൾ തൊട്ട് അനുഗ്രഹം വാങ്ങി തലൈവർ രജനികാന്ത്..! സോഷ്യൽ മീഡിയയിൽ വിവാദപൂരം

Rajani Kanth met Yogi Adithyanath: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം തന്റെ സിനിമയായ ജയിലർ കാണുമെന്ന് രജനികാന്ത് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 20, 2023, 04:32 PM IST
  • നേരത്തെ മൗര്യ എന്ന ചിത്രം കണ്ട് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് രജനികാന്തിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.
  • ഉത്തർപ്രദേശിൽ എത്തുന്നതിന് മുമ്പ് അദ്ദേഹം ജാർഖണ്ഡിലായിരുന്നു.
Rajani Kanth Jailer: യോഗിയുടെ പാദങ്ങൾ തൊട്ട് അനുഗ്രഹം വാങ്ങി തലൈവർ രജനികാന്ത്..! സോഷ്യൽ മീഡിയയിൽ വിവാദപൂരം

തമിഴ് നടൻ രജനികാന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലിൽ തൊടുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു. രജനിയുടെ ഈ പ്രവർത്തിയിൽ നിരവധി പേരാണ് കമ്മന്റുകളുമായി എത്തുന്നത്. ലഖ്‌നൗവിൽ എത്തിയ രജനീകാന്ത് അവിടെ വെച്ചാണ് യോ​ഗി ആദിത്യനാഥിനെ കണ്ടത്. ഇത് സംബന്ധിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രജനിയുടെ ലാളിത്യത്തെ ആരാധകർ അഭിനന്ദിക്കുകയാണ്. ബിജെപി നേതാക്കളുടെ വസതിയും തലൈവർ സന്ദർശിച്ചു. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം തന്റെ സിനിമയായ ജയിലർ കാണുമെന്ന് രജനികാന്ത് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. അതനുസരിച്ച് ഇന്ന് ഇരുവരും ഒന്നിച്ച് സിനിമ കണ്ടു. നേരത്തെ മൗര്യ എന്ന ചിത്രം കണ്ട് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് രജനികാന്തിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. അതേസമയം ഞായറാഴ്ച രജനികാന്ത് അയോധ്യ സന്ദർശിക്കും. ഉത്തർപ്രദേശിൽ എത്തുന്നതിന് മുമ്പ് അദ്ദേഹം ജാർഖണ്ഡിലായിരുന്നു. അവിടെ അദ്ദേഹം പ്രശസ്തമായ ചിന്നമസ്ത ക്ഷേത്രം സന്ദർശിച്ചു. ജാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്ണൻ രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി.

ALSO READ:  'കിം​ഗ് ഓഫ് കൊത്ത'യ്ക്ക് ​ഗംഭീര പ്രമോഷൻ; ടൈം സ്ക്വയറിൽ പ്രദർശിപ്പിച്ച ആദ്യ മോളിവുഡ് ട്രെയിലർ

എട്ട് ദിവസം കൊണ്ട് 235.65 കോടി കളക്ഷൻ നേടി ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് 'ജയിലർ' രേഖപ്പെടുത്തിയത്. നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയങ്ക മോഹൻ, തമന്ന ഭാട്ടിയ, രമ്യാ കൃഷ്ണൻ, ശിവരാജകുമാർ, യോഗി ബാബു, വസന്ത രവി, വിനായകൻ, മോഹൻലാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ആഴ്ച്ച പിന്നിടുമ്പോൾ ജയിലർ 500 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News