Thanupp: 'തണുപ്പി'ലെ പാട്ടുകൾ മനോരമ മ്യൂസിക്കിന്; ബിജിബാൽ ശിഷ്യന്റെ അരങ്ങേറ്റം

Thanupp Movie Updates: പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്നാണ് തണുപ്പ് നിർമ്മിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 19, 2024, 07:07 PM IST
  • വിവേക് മുഴക്കുന്നാണ് ഗാനരചന നിർവഹിച്ചത്.
  • ബിജിബാൽ, കപിൽ കപിലൻ, ജാനകി ഈശ്വർ, ശ്രീനന്ദ ശ്രീകുമാർ എന്നിവരാണ് ഗായകർ.
Thanupp: 'തണുപ്പി'ലെ പാട്ടുകൾ മനോരമ മ്യൂസിക്കിന്; ബിജിബാൽ ശിഷ്യന്റെ അരങ്ങേറ്റം

ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'തണുപ്പി'ലെ പാട്ടുകൾ മനോരമ മ്യൂസിക് വാങ്ങി. ബിജിബാലിന്റെ ശിഷ്യൻ ബിബിൻ അശോക് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തണുപ്പ്. വിവേക് മുഴക്കുന്നാണ് ഗാനരചന നിർവഹിച്ചത്. ബിജിബാൽ, കപിൽ കപിലൻ, ജാനകി ഈശ്വർ, ശ്രീനന്ദ ശ്രീകുമാർ എന്നിവരാണ് ഗായകർ.

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്നാണ് തണുപ്പ് നിർമ്മിച്ചത്. കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ,രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ,പ്രിനു, ആരൂബാല,സതീഷ് ഗോപി,സാം ജീവൻ,രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്,ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര, മനോഹരൻ വെള്ളിലോട് തുടങ്ങിയവരും അഭിനയിക്കുന്നു.

ALSO READ: എല​ഗന്റ് ലുക്കിൽ ഹൻസിക..! ചിത്രങ്ങൾ കാണാം

മണികണ്ഠൻ പി എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിഎം-ബിബിൻ അശോക്, ക്രിയേറ്റീവ് ഡയറക്ടർ രാജേഷ് കെ രാമൻ, എഡിറ്റിംഗ്-സഫ്ദർ മർവ,മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം - രതീഷ് കോട്ടുളി, ശബ്ദസംവിധാനം - രതീഷ് വിജയൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, കലാസംവിധാനം - ശ്രീജിത്ത് കോതമംഗലം, പ്രവീൺ ജാപ്സി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്, 

അസോസിയേറ്റ് ഡയറക്ടർ-യദുകൃഷ്ണ ദയകുമാർ,സ്റ്റിൽസ് രാകേഷ് നായർ, പോസ്റ്റർ ഡിസൈൻ - സർവ്വകലാശാല, വിഎഫ്എക്സ് സ്റ്റുഡിയോ-സെവൻത് ഡോർ. കണ്ണൂർ,വയനാട്, എറണാകുളം,ചെന്നൈ, കൂർഗ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ "തണുപ്പ് " ഉടൻ പ്രദർശനത്തിനെത്തും. പി ആർ ഒ-എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News