Actress Bhagyalakshmi: ഡബ്ല്യുസിസിക്കൊപ്പം നിന്നാൽ വീട്ടിൽ കയറി തല്ലും; ഭാ​ഗ്യലക്ഷ്മിക്ക് ഭീഷണി, പരാതി നൽകും

നടന്മാർക്കെതിരെ പറഞ്ഞാൽ ഉപദ്രവിക്കുമെന്നായിരുന്നു ഭാ​ഗ്യലക്ഷ്മിയെ വിളിച്ചയാൾ പറഞ്ഞത്.   

Written by - Zee Malayalam News Desk | Last Updated : Aug 26, 2024, 05:39 PM IST
  • ഫോണിൽ വിളിച്ച് ആരും ഇതുവരെ ഭീഷണിപ്പെടുത്തിയിട്ടില്ല.
  • ഇത് ആ​ദ്യത്തെ അനുഭവമാണെന്ന് ഭാ​ഗ്യലക്ഷ്മി പറ‍ഞ്ഞു.
Actress Bhagyalakshmi: ഡബ്ല്യുസിസിക്കൊപ്പം നിന്നാൽ വീട്ടിൽ കയറി തല്ലും; ഭാ​ഗ്യലക്ഷ്മിക്ക് ഭീഷണി, പരാതി നൽകും

നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. ഡബ്ല്യുസിസിയുമായി ചേർന്ന് നടന്മാർക്കെതിരെ പറഞ്ഞാൽ വീട്ടിൽ കയറി തല്ലുമെന്നാണ് ഭീഷണി. സംഭവത്തിൽ ഭാഗ്യലക്ഷ്മി പൊലീസിൽ പരാതി നൽകും. ഫോണിൽ വിളിച്ച് ആരും ഇതുവരെ ഭീഷണിപ്പെടുത്തിയിട്ടില്ല. ഇത് ആ​ദ്യത്തെ അനുഭവമാണെന്ന് ഭാ​ഗ്യലക്ഷ്മി പറ‍ഞ്ഞു.

'വളരെ സൗമ്യമായി വിളിച്ച്, ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചതിന് ശേഷം, നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചു നിർത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. വീട്ടിലെത്തി കയറി തല്ലുമെന്നാണ് വിളിച്ചയാൾ പറഞ്ഞത്. അത്യാവശ്യം മറുപടി കൊടുത്തിട്ടുണ്ട്. ഇത് പ്രതീക്ഷിച്ചിരുന്നു. എന്നെ ഇതുവരെ ആരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല.'' 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News