നൂറ് പശുക്കളും, ഒരു ലക്ഷം മനുഷ്യരും; കേന്ദ്രത്തെ ട്രോളി ടൊവിനൊ

 ‘നൂറ് പശുക്കള്‍ കേരളത്തില്‍ പ്രളയത്തില്‍, കുടെ ഒരു ലക്ഷം മനുഷ്യരും, കേന്ദ്രം രക്ഷിക്കണം’ എന്നായിരുന്നു കുറിപ്പ്. 

Last Updated : Aug 21, 2018, 06:53 PM IST
നൂറ് പശുക്കളും, ഒരു ലക്ഷം മനുഷ്യരും; കേന്ദ്രത്തെ ട്രോളി ടൊവിനൊ

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ട കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചെന്ന വിമര്‍ശനവുമായി യുവ താരം ടോവിനൊ തോമസ്‌. 

തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് താരം കേന്ദ്രത്തെ പരിഹസിച്ചുക്കൊണ്ട് ട്രോള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ‘നൂറ് പശുക്കള്‍ കേരളത്തില്‍ പ്രളയത്തില്‍, കുടെ ഒരു ലക്ഷം മനുഷ്യരും, കേന്ദ്രം രക്ഷിക്കണം’ എന്നായിരുന്നു കുറിപ്പ്.

 

A post shared by Tovino Thomas (@tovinothomas) on

കേരളത്തിന് കൂടുതല്‍ കേന്ദ്ര സഹായം വേണമെന്നും അദ്ദേഹം പോസ്റ്റില്‍ ആവശ്യപ്പെടുന്നു. ദുരിതാശ്വാസത്തിനും രക്ഷാ പ്രവര്‍ത്തനത്തിനുമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ മുഴുവന്‍ സമയവും സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ടോവിനൊ. 

പനംകുളം, പുല്ലൂറ്റ് എസ്.എന്‍.ഡി.എസ് എല്‍.പി സ്‌കൂള്‍, ലിസി സ്‌കൂള്‍, നടവരമ്പ് ഗവ.എച്ച്.എസ്, സെന്‍റ് മേരീസ് സ്‌കൂള്‍ തുടങ്ങിയ ക്യാമ്പുകളില്‍ രാത്രി വൈകിയും ടൊവിനൊ കര്‍മ്മനിരതനായിരുന്നു.

ഇരിങ്ങാലക്കുടയില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള രക്ഷാ പ്രവര്‍ത്തനം മുതല്‍ സ്ഥലത്തെ ക്യാമ്പുകളില്‍ സാധനങ്ങള്‍ എത്തിക്കുന്നതില്‍ വരെ ടൊവിനോയുടെ സേവനമുണ്ട്. 

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് രാവിലെ തുടങ്ങുന്ന ടൊവിനോയുടെ യാത്ര അവസാനിക്കാറ് രാത്രിയാണ്. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് തന്‍റെ വീട്ടില്‍ താമസ സൗകര്യവും ടൊവിനൊ വാഗ്ദാനം ചെയ്തിരുന്നു. ടോവിനൊയെപ്പോലെ നിരവധി പേരാണ് കേരളത്തിന് സഹായവുമായി രംഗത്തെത്തിയത്. 

ലോകത്തിന്‍റെ എല്ലാ കോണുകളില്‍ നിന്നും കേരളത്തിന് കൈത്താങ്ങെത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും മതിയായ സഹായം ലഭിക്കുന്നില്ലയെന്ന പ്രതിഷേധവും അമര്‍ഷവും ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. യുഎഇ 700 കോടി നല്‍കി കേരളത്തെ സഹായിച്ചപ്പോള്‍ കേന്ദ്രം നല്‍കിയത് 600 കോടി രൂപ മാത്രമാണ്. 
 

Trending News