Gunda Jayan 2 : ഉപചാരപൂർവ്വം ഗുണ്ടജയൻ വീണ്ടും വരുന്നു; രണ്ടാം ഭാഗം പ്രഖ്യാപിച്ചു

Upacharapoorvam Gunda Jayan 2 : ചിത്രത്തിൻറെ സംവിധായകൻ അരുൺ വൈഗ ഫേസ്ബുക്കിലൂടെയാണ് വിവരം അറിയിച്ചത്. ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റിന്റെ ചിത്രവും ഇതിനൊപ്പവും അരുൺ വൈഗ പങ്കുവെച്ചു. 

Written by - Zee Malayalam News Desk | Last Updated : Jul 18, 2022, 01:11 PM IST
  • ചിത്രത്തിൻറെ സംവിധായകൻ അരുൺ വൈഗ ഫേസ്ബുക്കിലൂടെയാണ് വിവരം അറിയിച്ചത്.
  • ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റിന്റെ ചിത്രവും ഇതിനൊപ്പവും അരുൺ വൈഗ പങ്കുവെച്ചു.
  • ഫെബ്രുവരി 25ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ഉപചാരപൂർവ്വം ഗുണ്ട ജയൻ.
  • പ്രേക്ഷകരെ പൊട്ടിച്ചിരിച്ച് കൊണ്ടെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തീയേറ്ററുകളിൽ നിന്ന് ലഭിച്ചതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തപ്പോൾ വൻ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു.
Gunda Jayan 2 : ഉപചാരപൂർവ്വം ഗുണ്ടജയൻ വീണ്ടും വരുന്നു; രണ്ടാം ഭാഗം പ്രഖ്യാപിച്ചു

സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ഉപചാരപൂർവ്വം ഗുണ്ട ജയന്റെ രണ്ടാം  ഭാഗം പുറത്തിറക്കാൻ ഒരുങ്ങുന്നു. ചിത്രത്തിൻറെ സംവിധായകൻ അരുൺ വൈഗ ഫേസ്ബുക്കിലൂടെയാണ് വിവരം അറിയിച്ചത്. ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റിന്റെ ചിത്രവും ഇതിനൊപ്പവും അരുൺ വൈഗ പങ്കുവെച്ചു. "ഈ കർക്കിടക പിറവി ദിനത്തിൽ ഗുണ്ട ജയന്റെ രണ്ടാംവരവിന്റെ സന്തോഷം കൂടി പങ്കുവയ്ക്കുന്നു.
നിങ്ങളുടെ പ്രാർത്ഥന ഞങ്ങളോടൊപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷയോടെ…
ഏവർക്കും രാമായണമാസാശംസകൾ" എന്ന കുറുപ്പോടെയാണ് അരുൺ ഫേസ്‌ബുക്കിൽ വിവരം പങ്കുവെച്ചത്. ഫെബ്രുവരി 25ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ഉപചാരപൂർവ്വം ഗുണ്ട ജയൻ. പ്രേക്ഷകരെ പൊട്ടിച്ചിരിച്ച് കൊണ്ടെത്തിയ ചിത്രത്തിന്  സമ്മിശ്ര പ്രതികരണമായിരുന്നു തീയേറ്ററുകളിൽ നിന്ന് ലഭിച്ചതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തപ്പോൾ വൻ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു. ചിത്രം  ആമസോൺ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ് തുടരുന്നത്.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിത്. രാജേഷ് വര്‍മ്മയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയായിരുന്നു 'ഉപചാരപൂർവ്വം ​ഗുണ്ട ജയൻ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി, ഷെലജ പി അമ്പു തുടങ്ങിയവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തിയിരുന്നു. 

ALSO READ : Upacharapoorvam Gunda Jayan OTT : 'ഉപചാരപൂര്‍വ്വം ഗുണ്ട ജയൻ' സിനിമ ഒടിടിയിൽ എത്തി

ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍. പ്രൊജക്ട് ഡിസൈന്‍ ജയ് കൃഷ്ണന്‍, ആര്‍ട് അഖില്‍ രാജ് ചിറായില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിതേഷ് പൊയ്യ, അസോസിയേറ്റ്‌സ് ഡയറക്ടര്‍മാര്‍ കിരണ്‍ റാഫേല്‍, ബിന്റോ സ്റ്റീഫന്‍, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോഷൂട്ട് ഗിരീഷ് ചാലക്കുടി, സ്റ്റില്‍സ് നിദാദ് കെ എന്‍, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മോങ്ക്‌സ്.

അതെ സമയം സിജു വിൽസണെ കേന്ദ്രകഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രം പത്തൊൻപതാം നൂറ്റാണ്ട് ഈ സെപ്റ്റംബറിൽ റിലീസിന് ഒരുങ്ങുകയാണ്.  ഈ ബി​ഗ് ബജറ്റ് ചിത്രത്തിൽ പോരാളിയായ ആറാട്ടുപുഴ വേലായുധ ചേകവരായാണ് സിജു വേഷമിടുന്നത്. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്.  കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായികയായെത്തുന്നത്. നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് എന്നിവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News