Urmila Unni: തന്‍റെ സുഗന്ധത്തിന്‍റെ രഹസ്യം വെളിപ്പെടുത്തി ഊര്‍മിളാ ഉണ്ണി, ഒപ്പം ആരാധകര്‍ക്കായി സ്വന്തം പേരിലുള്ള പെര്‍ഫ്യൂം

സ്വന്തം പേരിലുള്ള പെര്‍ഫ്യൂമുമായി മലയാള സിനിമാ താരം  ഊര്‍മിളാ ഉണ്ണി.

Written by - Zee Malayalam News Desk | Last Updated : Oct 28, 2021, 08:12 PM IST
  • സ്വന്തം പേരിലുള്ള പെര്‍ഫ്യൂമുമായി മലയാള സിനിമാ താരം ഊര്‍മിളാ ഉണ്ണി.
  • പെര്‍ഫ്യൂമിന്‍റെ പേര് 'ഊര്‍മിളാ ഉണ്ണീസ് വശ്യഗന്ധി' എന്നാണ്
  • സ്വന്തമായൊരു പെര്‍ഫ്യൂമെന്നത് വര്‍ഷങ്ങളായുള്ള സ്വപ്നമായിരുന്നുവെന്നും ഊര്‍മിളാ ഉണ്ണി പറഞ്ഞു.
Urmila Unni: തന്‍റെ സുഗന്ധത്തിന്‍റെ രഹസ്യം വെളിപ്പെടുത്തി ഊര്‍മിളാ ഉണ്ണി,   ഒപ്പം ആരാധകര്‍ക്കായി  സ്വന്തം പേരിലുള്ള പെര്‍ഫ്യൂം

സ്വന്തം പേരിലുള്ള പെര്‍ഫ്യൂമുമായി മലയാള സിനിമാ താരം  ഊര്‍മിളാ ഉണ്ണി.

സ്വന്തമായൊരു പെര്‍ഫ്യൂമെന്നത് വര്‍ഷങ്ങളായുള്ള സ്വപ്നമായിരുന്നുവെന്നും  മലയാളത്തില്‍ ആദ്യമായാകും സിനിമാതാരത്തിന്‍റെ പേരില്‍ പെര്‍ഫ്യൂം എത്തുന്നതെന്നും ഊര്‍മിളാ ഉണ്ണി പറഞ്ഞു.  പെര്‍ഫ്യൂമിന്‍റെ പേര് 'ഊര്‍മിളാ ഉണ്ണീസ് വശ്യഗന്ധി' എന്നാണ് 

ഏറെ നാളുകളായി മനസ്സിലുള്ള ആഗ്രഹമാണ് സ്വന്തം  പേരില്‍ ഒരു പെര്‍ഫ്യൂം എന്നത് എന്ന്  ഊര്‍മിളാ ഉണ്ണി വെളിപ്പെടുത്തി.  അതിനുണ്ടായ കാരണവും അവര്‍  പറഞ്ഞു.  ഇന്ത്യയില്‍ ആദ്യമായി സ്വന്തം പേരില്‍ പെര്‍ഫ്യൂം പുറത്തിറക്കിയ സിനിമാതാരം സീനത്ത് അമന്‍ ആണ്. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അത് മാര്‍ക്കറ്റില്‍ എത്തിയത്.  ഒരിയ്ക്കല്‍,  ഒരു എയര്‍പോര്‍ട്ടില്‍ കൂടി നടക്കുമ്പോള്‍  അമിതാഭ് ബച്ചന്‍റെ പേരിലുള്ള ഒരു പെര്‍ഫ്യൂം കണ്ടു. അതിന്‍റെ കവറില്‍ അദ്ദേഹത്തിന്‍റെ ഫോട്ടോയും പ്രിന്‍റ്  ചെയ്തിരുന്നു, അതോടെയാണ് ആ ആഗ്രഹം മനസില്‍  കടന്നു കൂടിയത്.  

വര്‍ഷങ്ങള്‍ക്കു മുന്‍പ് മനസില്‍ കടന്നുകൂടിയ  ആഗ്രഹത്തിന്‍റെ സാക്ഷാത്കാരത്തിന് മുന്‍കൈ എടുത്തത്  മകള്‍ ഉത്തരയും മരുമകനുമാണ് എന്നും  ഊര്‍മിളാ ഉണ്ണി പറഞ്ഞു. 

'ഊര്‍മിളാ ഉണ്ണീസ് വശ്യഗന്ധി” എന്നാണ് ഞാന്‍ അതിനു പേരിട്ടിരിക്കുന്നത്. അങ്ങനെ പേരിടാനുള്ള  കാരണവും  അവര്‍ വെളിപ്പെടുത്തി.  "ഞാന്‍ പണ്ടുമുതലേ ഉപയോഗിക്കുന്ന പെര്‍ഫ്യൂമിന്‍റെ പേര് വശ്യഗന്ധി എന്നാണ്. മോഹന്‍ലാലും സുരേഷ്‌ഗോപിയും ഉള്‍പ്പടെയുള്ള താരങ്ങള്‍, 'ഏത് സുഗന്ധമാണ് ഉപയോഗിക്കുന്നത്' എന്ന് ചോദിക്കാറുണ്ട്. എവിടുന്നാണ് ഇത്ര നല്ല മണം കിട്ടുന്നത്? എന്തു കൂട്ടാണ് അത്? എന്ന് ഒരുപാട്  പേര്‍ എന്നോട് ചോദിക്കും. എന്‍റെ  അമ്മ ഉണ്ടാക്കിത്തന്നിരുന്ന സുഗന്ധമാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. ഞങ്ങളുടെ കോവിലകങ്ങളില്‍ മുത്തശ്ശിമാര്‍ പകര്‍ന്നുതന്ന ഒരു കൂട്ടാണ് ഇത്, കോവിലകത്തു തന്നെ ഉണ്ടാക്കുന്ന ഒരു സുഗന്ധമാണ് ഇത്, അവര്‍ പറഞ്ഞു.

ചന്ദനതൈലത്തിന്‍റെയും സാമ്പ്രാണിയുടേയുമൊക്കെ മിക്സ് ആയിട്ടുള്ള മണമാണ് അത്. കോവിലകത്ത് ഉണ്ടാക്കിയിരുന്ന ആ കൂട്ടിന്‍റെ പേരാണ് വശ്യഗന്ധി. ആ മണം എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ് അതുകൊണ്ട് അതുമായി സാമ്യമുള്ള ഒരു പെര്‍ഫ്യൂം ഇറക്കണം എന്നായിരുന്നു ആഗ്രഹം, അവര്‍ പറഞ്ഞു.  

വശ്യഗന്ധി എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സുഗന്ധമായിരിക്കും എന്നുതന്നെയാണ്  തന്‍റെ  പ്രതീക്ഷയെന്നും ഊര്‍മിളാ ഉണ്ണി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News