Vettam Telefilm: അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ കഥയുമായി 'വെട്ടം'; ചിത്രം ഏപ്രിലിൽ പ്രദർശനത്തിന്

Vettam Telefilm Release: ശ്രീജി ഗോപിനാഥന് പുറമേ ചന്ദ്രൻചേരി, ദീപ ജോസഫ്, ലത, സാബു എടപ്പാൾ, വിജയകുമാർ, മാസ്റ്റർ ആഞ്ജിത് ആർ നമ്പിയാർ, ബേബി ആർസിയ എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 9, 2024, 01:19 PM IST
  • ബാനർ- പ്രവാസി ഫിലിംസ്, രചന- സംവിധാനം- അജിതൻ
  • എഡിറ്റിംഗ്, ഛായാഗ്രഹണം- ഷോബി മൈക്കിൾ
Vettam Telefilm: അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ കഥയുമായി 'വെട്ടം'; ചിത്രം ഏപ്രിലിൽ പ്രദർശനത്തിന്

അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന 'വെട്ടം' ഏപ്രിലിൽ പ്രദർശനത്തിനെത്തുന്നു. മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി അവാർഡുകൾ കരസ്ഥമാക്കിയ 'നല്ലവിശേഷം' സംവിധായകൻ അജിതനും ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീജി ഗോപിനാഥനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'വെട്ടം'.

അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിന്റെയും ഒപ്പം അച്ഛന്റെ രോഗാവസ്ഥയിൽ തുണയായി നിൽക്കുന്ന വ്യക്തിയുമായുള്ള ആത്മബന്ധത്തിന്റെയും കഥ പറയുന്ന ടെലിസിനിമ ഏപ്രിൽ അവസാനം മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യും. ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ALSO READ: മഹാകവി കുമാരനാശാന്റെ ജീവിതകഥ; 'ഗ്രാമവൃക്ഷത്തിലെ കുയിൽ' തിയേറ്ററുകളിലേക്ക്

ശ്രീജി ഗോപിനാഥന് പുറമേ ചന്ദ്രൻചേരി, ദീപ ജോസഫ്, ലത, സാബു എടപ്പാൾ, വിജയകുമാർ, മാസ്റ്റർ ആഞ്ജിത് ആർ നമ്പിയാർ, ബേബി ആർസിയ എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാനർ- പ്രവാസി ഫിലിംസ്, രചന, സംവിധാനം- അജിതൻ.

എഡിറ്റിംഗ്, ഛായാഗ്രഹണം- ഷോബി മൈക്കിൾ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ- സജീഷ് എം, കല- സാബു എടപ്പാൾ, ഗാനരചന- ശ്രീരേഖ പ്രിൻസ്, ഉഷാമേനോൻ മാഹി, സംഗീതം- ജിജി തോംസൺ, സൂരജ്, റെക്സ്, സ്റ്റുഡിയോ- കെ സ്റ്റുഡിയോ തമ്മനം, പിആർഒ- അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News