കുമാരനാശാന്റെ ജീവിതകഥയായ ഗ്രാമവൃക്ഷത്തിലെ കുയിൽ തിയേറ്ററുകളിലേക്ക്. കുമാരനാശാന്റെ ജീവിതവും കവിതയും പ്രണയവും ദാമ്പത്യവും എല്ലാം ഇഴചേർന്ന ചിത്രമാണ് ഗ്രാമ വൃക്ഷത്തിലെ കുയിൽ. ജെസി ഡാനിയൽ അവാർഡിന് അർഹനായ സംവിധായകനാണ് കെപി കുമാരൻ. കുമാരനാശാന്റെ നൂറാം ചരമ വാർഷികത്തോടനുബന്ധിച്ച് ജനുവരി 16, 17,18 തീയതികളിലാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ആകുന്നത്.
ഫാർ സൈറ്റ് മീഡിയയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആശാന്റെ കവിതകളും പ്രണയവും എല്ലാം ഗദ്യമായും പദ്യമായും ആസ്വദിച്ച പ്രേക്ഷകർക്ക് ഒരു നവ്യ അനുഭൂതി നൽകുന്ന ചിത്രമായിരിക്കും ഇത്. പല്ലനയാറ്റിലെ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായ മഹാനായ കവിയുടെ ജീവിതം പകർത്തുന്ന ചിത്രമാണിത്.
ALSO READ: 'ഹിയർ ഈസ് ദി ഡെവിൾ’; ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ട്രെയിലർ റിലീസായി
സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോൻ ആണ് മഹാകവി കുമാരനാശാന്റെ വേഷം അവിസ്മരണീയമാക്കിയത്. ശ്രീനാരായണഗുരുവും മഹാകവിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും ആശാൻ കൃതികളുടെ കാവ്യാലാപനവുമെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കെപി കുമാരന്റെ സഹധർമ്മിണിയായ എം ശാന്തമ്മ പിള്ളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചായാഗ്രഹണം- കെജി ജയൻ. എഡിറ്റിംഗ്- ബി അജിത് കുമാർ. സംഗീതം- ശ്രീവത്സൻ ജെ മേനോൻ. സൗണ്ട്- ടി കൃഷ്ണൻ ഉണ്ണി. ആർട്ട്- സന്തോഷ് രാമൻ. സബ്ജക്ട് കൺസൾട്ടന്റ്- ജി പ്രിയദർശൻ. മേക്കപ്പ്- പട്ടണം റഷീദ്. കോസ്റ്റ്യൂം- ഇന്ദ്രൻസ് ജയൻ. പിആർഒ- എംകെ ഷെജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.