Actor Vijay: ജന്മദിനാഘോഷം വേണ്ട, കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽപെട്ടവരെ സഹായിക്കണമെന്ന് നടൻ വിജയ്

Kallakurichi hooch tragedy: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കണമെന്ന് വിജയ് അഭ്യർഥിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 21, 2024, 08:34 PM IST
  • വിഷമദ്യ ദുരന്തത്തിൽപ്പെട്ടവരെ കഴിഞ്ഞ ദിവസം വിജയ് ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു
  • ചികിത്സയിൽ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി അവരുടെ ആരോഗ്യനിലയെ സംബന്ധിച്ച് ആരാഞ്ഞു
Actor Vijay: ജന്മദിനാഘോഷം വേണ്ട, കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽപെട്ടവരെ സഹായിക്കണമെന്ന് നടൻ വിജയ്

ഇക്കൊല്ലത്തെ തന്റെ ജന്മദിനാഘോഷം ഒഴിവാക്കി കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കണമെന്ന് നടൻ വിജയ് അഭ്യർത്ഥിച്ചതായി തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി എൻ. ആനന്ദ്. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കണമെന്ന് താരം അഭ്യർഥിച്ചു.

വിഷമദ്യ ദുരന്തത്തിൽപ്പെട്ടവരെ കഴിഞ്ഞ ദിവസം വിജയ് ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. വിവിധ ആശുപത്രികളിൽ കഴിയുന്ന ആളുകള്‍ക്ക് ആശ്വാസവുമായി താരം എത്തി. ചികിത്സയിൽ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി അവരുടെ ആരോഗ്യനിലയെ സംബന്ധിച്ച് ആരാഞ്ഞു.

ALSO READ: കള്ളക്കുറിച്ചി വിഷ മദ്യ ദുരന്തം; മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ

സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നതിന് കാരണമെന്ന് താരം പ്രതികരിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് താരം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. തമിഴക വെട്രി കഴകം പാർട്ടിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് വിജയ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

കള്ളകുറിച്ചി ജില്ലയിലെ കരുണാപുരത്ത് വ്യാജമദ്യദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. രോഗബാധിതരായവരും ചികിത്സയിൽ കഴിയുന്നവരും വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു. കഴിഞ്ഞ വർഷവും ഇത്തരത്തിലൊരു സംഭവത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.

ALSO READ: കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മരണം 50 ആയി, നിരവധി പേർ ചികിത്സയിൽ

സർക്കാർ ഭരണസംവിധാനത്തിന്റെ അനാസ്ഥയാണ് വീണ്ടും ഇത്തരം ഒരു സംഭവം ഉണ്ടാകാൻ കാരണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തമിഴ്‌നാട് സർക്കാർ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിജയ് എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News