10 വർഷങ്ങൾക്ക് ശേഷം 'ദളപതി'യുടെ അഭിമുഖം; വരുന്ന ഞായറാഴ്ച സംപ്രേക്ഷണം; ബീസ്റ്റ് വരാറ്

സൗത്ത് ഇന്ത്യയിൽ തന്നെ 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം ആളുകൾ കണ്ട ട്രെയിലർ എന്ന റെക്കോർഡും ബീസ്റ്റ് സ്വന്തമാക്കി. 

Written by - ഹരികൃഷ്ണൻ | Edited by - Roniya Baby | Last Updated : Apr 5, 2022, 11:15 AM IST
  • സൺ പിക്‌ചേഴ്‌സ് വിജയുടെ അഭിമുഖം ഒരുക്കുകയാണ്
  • ബീസ്റ്റ് എന്ന ചിത്രത്തിൻറെ സംവിധായകനായ നെൽസനാണ് അവതാരകനായി എത്തുന്നത്
  • 10 വർഷങ്ങൾക്ക് ശേഷമാണ് വിജയ് ഒരു അഭിമുഖം നൽകുന്നത്
  • അഭിമുഖത്തിന്റെ രണ്ട് പ്രോമോ വീഡിയോയും വൈറലായിക്കഴിഞ്ഞു
10 വർഷങ്ങൾക്ക് ശേഷം 'ദളപതി'യുടെ അഭിമുഖം; വരുന്ന ഞായറാഴ്ച സംപ്രേക്ഷണം; ബീസ്റ്റ് വരാറ്

വിജയ് ആരാധകർക്ക് ഒരു സന്തോഷ വാർത്തയും ദുഃഖ വാർത്തയും. ബീസ്റ്റ് എന്ന ഏറ്റവും പുതിയ വിജയ് ചിത്രത്തിന് ഓഡിയോ ലോഞ്ച് ഉണ്ടാകില്ല എന്നതാണ് ദുഃഖകരമായ വാർത്ത. കഴിഞ്ഞ വിജയ് ചിത്രങ്ങളുടെയൊക്കെ പ്രധാന ഹൈലൈറ്റ് റിലീസിന് മുന്നേയുള്ള ഓഡിയോ ലോഞ്ചായിരുന്നു. വിജയുടെ പ്രസംഗങ്ങൾ മിനിറ്റുകൾ കൊണ്ടാണ് ട്രെൻഡിങ്ങായി മാറിയിരുന്നത്. ആരാധകർക്ക് അതൊരു വലിയ നഷ്‌ടം തന്നെയാകും.

എന്നാൽ അതിന് പകരമായി സൺ പിക്‌ചേഴ്‌സ് 'ദളപതി' ആരാധകരെ സന്തോഷിപ്പിക്കാനായി വിജയുടെ അഭിമുഖം ഒരുക്കുകയാണ്. ബീസ്റ്റ് എന്ന ചിത്രത്തിൻറെ സംവിധായകനായ നെൽസനാണ് അവതാരകനായി എത്തുന്നത് എന്നത് ഇരട്ടി മധുരം നൽകുന്നു. 10 വർഷങ്ങൾക്ക് ശേഷമാണ് വിജയ് ഒരു അഭിമുഖം നൽകുന്നത്. അഭിമുഖത്തിന്റെ രണ്ട് പ്രോമോ വീഡിയോയും വൈറലായിക്കഴിഞ്ഞു.

മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ബീസ്റ്റിന്റെ ട്രെയിലർ അനിയറപ്രവർത്തകർ പുറത്തുവിട്ടത്. 24 മണിക്കൂറിനുള്ളിൽ 30 മില്യൺ പ്രേക്ഷകരാണ് ട്രെയിലർ കണ്ടത്. സൗത്ത് ഇന്ത്യയിൽ തന്നെ 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം ആളുകൾ കണ്ട ട്രെയിലർ എന്ന റെക്കോർഡും ഇതോടെ ബീസ്റ്റ് സ്വന്തമാക്കി. 

ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നീ മലയാളി താര സാന്നിധ്യങ്ങളുമുണ്ട്. സംവിധായകൻ സെൽവരാഘവൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. വീര രാഘവൻ എന്ന പട്ടാളക്കാരനായാണ് ചിത്രത്തിൽ വിജയ് പ്രത്യക്ഷപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News