Varisu Movie: വീണ്ടും മാസ് ലുക്ക്, വിജയ് ചിത്രം വാരിസ് മൂന്നാമത്തെ പോസ്റ്റർ പുറത്ത്

ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ബാനറിൽ രാജു ശ്രീരിഷ് നിർമിക്കുന്ന ചിത്രം ദേശീയ അവാർഡ് ജേതാവായ വംശി പൈഡിപള്ളിയാണ് സംവിധാനം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 23, 2022, 04:08 PM IST
  • മൂന്നാമത്തെ പോസ്റ്ററിലും മാസ് ലുക്കിൽ തന്നെയാണ് വിജയെ കാണിച്ചിരിക്കുന്നത്.
  • വിജയിയുടെ 48 പിറന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തലപതി 66ന്റെ ടൈറ്റിലും ഫസ്റ്റ്ലുക്കും പുറത്ത് വിട്ടത്.
  • ബോസ് തിരികെയെത്തുന്നു എന്ന ക്യാപ്ഷനോടെ പങ്കുവച്ച് ആദ്യ പോസ്റ്ററിൽ വിജയിയെ ഒരു കോർപ്പറേറ്റ് ലുക്കിലായിരുന്നു അവതരിപ്പിച്ചിരുന്നത്.
Varisu Movie: വീണ്ടും മാസ് ലുക്ക്, വിജയ് ചിത്രം വാരിസ് മൂന്നാമത്തെ പോസ്റ്റർ പുറത്ത്

വിജയ് ചിത്രം വാരിസിന്റെ തേർഡ് ലുക്ക് പുറത്ത് വിട്ടു. മൂന്നാമത്തെ പോസ്റ്ററിലും മാസ് ലുക്കിൽ തന്നെയാണ് വിജയെ കാണിച്ചിരിക്കുന്നത്. വിജയിയുടെ 48 പിറന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തലപതി 66ന്റെ ടൈറ്റിലും ഫസ്റ്റ്ലുക്കും പുറത്ത് വിട്ടത്. ബോസ് തിരികെയെത്തുന്നു എന്ന ക്യാപ്ഷനോടെ പങ്കുവച്ച് ആദ്യ പോസ്റ്ററിൽ വിജയിയെ ഒരു കോർപ്പറേറ്റ് ലുക്കിലായിരുന്നു അവതരിപ്പിച്ചിരുന്നത്. സെക്കൻഡ് ലുക്കും വളരെ വേ​ഗം തന്നെ വൈറലായിരുന്നു.

ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ബാനറിൽ രാജു ശ്രീരിഷ് നിർമിക്കുന്ന ചിത്രം ദേശീയ അവാർഡ് ജേതാവായ വംശി പൈഡിപള്ളിയാണ് സംവിധാനം ചെയ്യുന്നത്. തമനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 2023 പൊങ്കൽ റിലീസായി വാരിസ് തിയറ്ററുകളിലെത്തും. 

Also Read: Singer Manjari: ഗായിക മഞ്ജരി വിവാഹിതയാകുന്നു, ബാല്യകാല സുഹൃത്താണ് വരൻ

രശ്മിക മന്ദനായാണ് ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത്. ഇരുവരെയും കൂടാതെ പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ജയസുധ, ശ്രീകാന്ത്, ഷാം, യോഗി ബാബു, സംഗീത, സംയുക്ത തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹരി, ആശിഷോർ സോളമൻ എന്നിവർക്ക് സംവിധായകൻ വംശിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

വാരിസിന് ശേഷം ലോകേഷ് കനകരാജുമായിട്ടാണ് വിജയുടെ അടുത്ത ചിത്രം ഒരുങ്ങുന്നത്. തലപതി 67 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഫസ്റ്റ്ലുക്കും ഇന്ന് ജൂൺ 22ന് ഉണ്ടായേക്കും. തലപതി 67ന് ശേഷം വിജയ് 68-ാം ചിത്രം ക്രിക്കറ്റ് താരം ധോണിയ്ക്കൊപ്പം ചേർന്നായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

രൺബീർ കപൂറും സഞ്ജയ് ദത്തും നേർക്ക് നേർ; ഷംഷേര ടീസർ പുറത്ത്

രൺബീർ കപൂർ നായകനായി എത്തുന്ന ഷംഷേര എന്ന ചിത്രത്തിന്‍റെ ടീസറും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. ചിത്രത്തിന്‍റെ നിർമ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷൻസ് അവരുടെ യൂട്യൂബ് ചാനൽ വഴിയാണ് ടീസർ പുറത്ത് വിട്ടത്. ചിത്രത്തിൽ വില്ലനായി എത്തുന്നത് സഞ്ജയ് ദത്താണ്. ആദ്യമായാണ് രൺബീർ സിങ്ങും സഞ്ജയ് ദത്തും ഒരേ ചിത്രത്തിൽ നായകനും വില്ലനുമായി അഭിനയിക്കുന്നത്. ചിത്രത്തിൽ രൺബീർ കപൂർ ഒരു കൊള്ളക്കാരനായും സഞ്ജയ് ദത്ത് അഴിമതിക്കാരനായ പോലീസുകാരനായും ആണ് എത്തുന്നത്. 

ഷംഷേരയുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ യാഷ് രാജ് പ്രൊഡക്ഷൻസ് പുറത്ത് വിടുന്നതിന് മുൻപേ സാമൂഹ്യ മാധ്യമങ്ങളിൽ ലീക്ക് ആയിരുന്നു. ഇതിനെത്തുടർന്നാണ് ഇവർ പ്രചരണ തന്ത്രം മാറ്റുകയും ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടീസറിനൊപ്പം പുറത്ത് വിടുകയും ചെയ്തത്. ജൂലൈ 22 നാണ് ചിത്രം പുറത്തിറങ്ങുന്നത്. വാണി കപൂറാണ് ചിത്രത്തിലെ നായിക. ഒരു ഫാന്‍റസി ആക്ഷൻ ടൈപ്പ് ചിത്രമാകും ഷസേര എന്നാണ് റിപ്പോർട്ടുകൾ. സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രത്തിന്‍റെ പരാജയം സൃഷ്ടിച്ച ക്ഷീണത്തില്‍ നിന്ന് യാഷ് രാജ് പ്രൊഡക്ഷൻസിന് കര കയറാുള്ള ഒരു മാർഗ്ഗം കൂടിയാണ് ഷംഷേര.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News