" മാര്യേജ് മാര്യേജ് മാര്യേജ് ഐ ഡോണ്ട് ലൈക് ഇറ്റ് " ഒരു വൈറൽ കല്യാണക്കുറി

കർണ്ണാടക ഹൂബ്ലിയിലാണ് കല്യാണം നടക്കുന്ന സ്ഥലം. മെയ് 13-നാണ് കല്യാണം 

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 04:49 PM IST
  • കല്യാണ ക്ഷണക്കത്തിലെ വധൂവരന്മാരുടെ വിരങ്ങൾക്ക് താഴെയാണ് കെജിഎഫിലെ ഹിറ്റ് ഡയലോ​ഗ്
  • കർണ്ണാടക ഹൂബ്ലിയിലാണ് കല്യാണം നടക്കുന്ന സ്ഥലം
  • മെയ് 13-നാണ് കർണാടക സ്വദേശിനിയായ ശ്വേതയും ചന്ദ്രശേഖറും തമ്മിലുള്ള വിവാഹം.
" മാര്യേജ് മാര്യേജ് മാര്യേജ് ഐ ഡോണ്ട് ലൈക് ഇറ്റ് " ഒരു വൈറൽ കല്യാണക്കുറി

ഒരു ഡയലോഗ് കേറി അങ്ങ് ഹിറ്റായാൽ പിന്നെ എല്ലായിടത്തും എല്ലാ ട്രെൻഡിങ്ങിലും അത് തന്നെയായിരിക്കും ഒന്നാമത്. അത്തരത്തിലൊരു ഡയലോഗാണ് ഇത്തവണ കെജിഎഫ്-2 പ്രേക്ഷകർക്ക് നൽകിയത്.

എന്നാൽ ഇത്തവണ കെജിഎഫ്-2 ഡയലോഗ് ഹിറ്റായത് മറ്റൊരു രീതിയിലാണെന്ന് മാത്രം “വയലൻസ് വയലൻസ് വയലൻസ്.. ഐ ഡോണ്ട് ലൈക് ഇറ്റ്… ബട്ട് വയലൻസ് ലൈക് മി.. ഐ കാണ്ട് അവോയ്ഡ്” എന്നതായിരുന്നു സംഭവം. ചിത്രത്തിലെ  ഈ മാസ് ഡയലോഗ് കൊച്ചുകുട്ടികൾ പോലും ഇപ്പോൾ മനഃപാഠമാണ്. 

എന്നാൽ  ഇത്തവണ സോഷ്യൽ മീഡിയയിൽ ഹിറ്റായത് ഡയലോഗ് അല്ല ഒരു കല്യാണക്കുറിയാണ്.  കർണാടക സ്വദേശിയായ ചന്ദ്രശേഖറിന്‍റെതായിരുന്നു കല്യാണക്കത്ത്. മെയ് 13-നാണ് കർണാടക സ്വദേശിനിയായ ശ്വേതയും ചന്ദ്രശേഖറും തമ്മിലുള്ള വിവാഹം.

 

കല്യാണ ക്ഷണക്കത്തിലെ വധൂവരന്മാരുടെ വിരങ്ങൾക്ക് താഴെയാണ് കെജിഎഫിലെ ഹിറ്റ് ഡയലോ​ഗ് വ്യത്യസ്തമായ രീതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. “മാര്യേജ്….മാര്യേജ്…മാര്യേജ്…ഐ ഡോണ്ട് ലൈക് ഇറ്റ്..ഐ അവോയ്ഡ്..ബട്ട് മൈ റിലേട്ടീവ്‌സ് ലൈക് മാര്യേജ്, ഐ കാണ്ട് അവോയ്ഡ്”, എന്നാണ് കല്യാണക്കുറിയിലെ  ഡയലോഗ്.

കർണ്ണാടക ഹൂബ്ലിയിലാണ് കല്യാണം നടക്കുന്ന സ്ഥലം. മെയ് 13-നാണ് കല്യാണം എല്ലാവരെയും വിവാഹത്തിന് ക്ഷണിക്കാനും മറന്നിട്ടില്ല വീട്ടുകാർ. സംഭവം  എന്തായാലും താമസിക്കാതെ സോഷ്യൽ മീഡിയയിൽ വൈറലായി. ഇനി ആ കല്യാണം കൂടിയാണ് എല്ലാവരും നോക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News