Bigg Boss Malayalam Season 4 : ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ചെങ്കിലും ഇപ്പോഴും ഇത്തവണത്തെ സീസണിനെ കുറിച്ച് ചർച്ചകൾ സോഷ്യൽ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും പുരോഗമിക്കുകയാണ്. ന്യു നോർമലെന്ന് അണിയറ പ്രവർത്തകർ വിശേഷിപ്പിച്ച ഇത്തവണത്തെ സീസണിന്റെ യഥാർഥ വിജയി റിയാസ് സലീമാണെന്ന് നിരവധി പേർ അവകാശപ്പെടുന്നത്. റിയാസ് മുന്നോട്ട് വെച്ച ആശയം ഓര ഘട്ടത്തിലും താരത്തിന് ആദ്യമുണ്ടായിരുന്ന നെഗറ്റീവ് മുഖം പിന്നീട് അത് എല്ലാവരുടെയും ഇഷ്ടം പിടിച്ചെടുക്കാൻ വഴി വെക്കുകയും ചെയ്തു. എന്നിരുന്നാലും ഇപ്പോഴും ചില ഘട്ടങ്ങളിൽ സൈബർ ബുള്ളിങിന് ഇടയാകുന്ന മത്സരാർഥികൂടിയാണ് റിയാസ്.
അടുത്തിടെ ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്യുന്നതിൽ ആകെ ജനപ്രീതി പിടിച്ചെടുത്ത പരിപാടിയായിരുന്നു ബിഗ് ബോസ്. അതുകൊണ്ട് ഇപ്പോൾ ഏഷ്യനെറ്റ് തങ്ങളുടെ മിക്ക മറ്റ് റിയാലിറ്റി ഷോ പരിപാടികളിലേക്ക് അതിഥികളായി ബിഗ് ബോസ് മത്സരാർഥികളെ എത്തിക്കാറുണ്ട്. ഡോ. റോബിൻ, ജാസ്മിൻ മൂസ, നിമിഷ തുടങ്ങിയ മറ്റ് മത്സരാർഥികൾ ചാനലിന്റെ മറ്റ് പരുപാടികളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോഴിത ഏഷ്യനെറ്റിന്റെ കോമഡി സ്റ്റാർസ് പരിപാടിലേക്ക് റിയാലിറ്റി ഷോയുടെ ജേതാവായ ദിൽഷാ പ്രസന്നനും സക്കൻഡ് റണ്ണറപ്പായ റിയാസ് സലീമിനെയുമാണ് എത്തിച്ചിരിക്കുന്നത്.
പരിപാടിക്കിടെ റിയാസിനോടായി അവതാരിക മീര ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ഒരുതരത്തിൽ റിയാസിന്റെ സ്വകാര്യമായി ചില കാര്യങ്ങളിലേക്കാണ് മീരയുടെ ചോദ്യങ്ങൾ ലക്ഷ്യം വെച്ചത്. താരത്തിന്റെ സ്വത്വം, താരം ആണ് ആണോ പെണ്ണാണോ, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ, റിലേഷൻഷിപ്പ് സ്റ്റാറ്റസെന്താണ് തുടങ്ങിയ ചോദ്യങ്ങൾ മീര റിയാസിനോടായി ചോദിച്ചു. എന്നാൽ മീരയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയാണ് റിയാസ് ഉടൻ തന്നെ ഷോയ്ക്കിടെ നൽകിയത്.
"എന്റെ സ്വത്വം സ്പെഷ്യലാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഞാൻ സ്പെഷ്യലാണെന്ന് മാത്രമെ പറഞ്ഞിട്ടുള്ളു. എന്റെ ലിംഗത്വം എന്താണ് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അത് മീര കണ്ടില്ലെങ്കിൽ അതെന്റ് പ്രശ്നമല്ല. ഇത് കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാർക്ക് പറയുന്ന കാര്യങ്ങൾ മനസ്സിലാകുന്നില്ലെങ്കിൽ അല്ലെങ്കിൽ അവർക്ക് ബുദ്ധിയും വിവരവുമില്ലെങ്കിൽ അതും എന്റെ പ്രശ്നമല്ല" റിയാസ് ഷോയ്ക്കിടെ പറഞ്ഞു.
ALSO READ : വിജയനെ മുത്തം നൽകി സ്വീകരിച്ച് ദാസൻ; ഒപ്പം സത്യൻ അന്തിക്കാടും
തന്നെ ആരും ചൂഷ്ണം ചെയ്തിട്ടില്ലയെന്നും തനിക്കെതിരെ ഉണ്ടായത് ബുള്ളിങാണെന്ന് റിയാസ് വ്യക്തമാക്കി. അതോടൊപ്പം തന്നോട് ഏതെങ്കിലും പെൺകുട്ടി ഇഷ്ടമാണെന്ന് രീതി സമീപിച്ചാൽ അത് തന്റെ സ്വാകര്യ ജീവിതമാണെന്നും അത് അങ്ങനെ കൈകാര്യം ചെയ്യുമെന്നും ഒരു പൊതുയിടത്ത് പറയാൻ താൽപര്യമില്ലയെന്നും റിയാസ് മീരയോടായി പറഞ്ഞു.
"റിലേഷൻഷിപ്പ് സ്റ്റാറ്റസ് സിംഗിളാണ്. വിവരവും ബുദ്ധിയും പുരോഗമന ചിന്താഗതിയും നല്ല മനസ്സുമുള്ള വ്യക്തിയെയാണ് ജീവിത പങ്കാളിയാക്കാൻ ആഗ്രഹിക്കുന്നത്. അതിന് ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ എന്ന് മീരയോട് എന്തിന് പറയണം? ചോദ്യങ്ങൾ എന്റെ സ്വകാര്യ ജീവിതത്തിലേക്ക് പോകേണ്ട ആവശ്യമില്ല" റിയാസ് മീരയോടായി മറുപടി നൽകി.
ചലച്ചിത്രവും കോമഡി താരങ്ങളുമായ ബൈജു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, ബിഗ് ബോസ് ജേതാവ് ദിൽഷാ എന്നിവരുടെ സാന്നിധ്യത്തിലാണ് റിയാസ് മീരയ്ക്ക് മറുപടി നൽകുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.