Viral Video: Manike Mage Hithe... പ്രശസ്തമായ ഈ ഗാനം ഇങ്ങനെയും പാടാം....!! മുംബൈയ്ക്ക് വരുന്നോ? എന്ന് സോഷ്യല്‍ മീഡിയ

പ്രശസ്തമായ ഗാനം   മനികേ  മാഗേ ഹിതേ (Manike Mage Hithe...) പാടാൻ ശ്രമിക്കുന്ന  ഒരു വ്യക്തിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 3, 2021, 05:52 PM IST
  • പ്രശസ്തമായ ഗാനം മനികേ മാഗേ ഹിതേ ( Manike Mage Hithe...) പാടാൻ ശ്രമിക്കുന്ന ഒരു വ്യക്തിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Viral Video: Manike Mage Hithe... പ്രശസ്തമായ ഈ ഗാനം ഇങ്ങനെയും പാടാം....!!  മുംബൈയ്ക്ക് വരുന്നോ?  എന്ന്  സോഷ്യല്‍ മീഡിയ

Viral Video: പ്രശസ്തമായ ഗാനം   മനികേ  മാഗേ ഹിതേ (Manike Mage Hithe...) പാടാൻ ശ്രമിക്കുന്ന  ഒരു വ്യക്തിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

സിംഹള ഭാഷയിലുള്ള ഈ  ഗാനത്തിന്‍റെ വരികള്‍ മനസിലാകാത്ത സാഹചര്യത്തിലും  തെറ്റായി ഉച്ചരിച്ച് തുടര്‍ച്ചയായി പാടുകയാണ് "ഗായകന്‍"..!!

കഴിഞ്ഞ കുറെ നാളുകളായി  ഇന്‍റര്‍നെറ്റ്  ക്രേസ് ആയി തുടരുകയാണ്  ശ്രീലങ്കന്‍ ഗായിക Yohani Diloka De Silva ആലപിച്ച  Manike Mage Hithe എന്ന ഗാനം.   ഭാഷ  അറിയില്ല എങ്കിലും  ഗാനം  ഏവര്‍ക്കും  ഇഷ്ടമായി.  

വളരെ വേഗം സോഷ്യല്‍  മീഡിയയില്‍ ആധിപത്യം സ്ഥാപിച്ച ഈ ഗാനം  വൻ ജനപ്രീതി നേടി അതേ  നിലയില്‍ തുടരുകയാണ്. അതേസമയം,  നിരവധി കലാകാരന്മാരും സംഗീത പ്രേമികളും ഈ  വൈറൽ ഗാനത്തിന്‍റെ സ്വന്തം അവതരണങ്ങളും  പുറത്തിറക്കിയിട്ടുണ്ട്.  

എന്നാല്‍, തികച്ചും രസകരമായ ഒരു വേര്‍ഷന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിയ്ക്കുന്നത്. ഒരു  വ്യക്തി തന്‍റെ സ്വന്തം ശൈലിയില്‍   ഈ ഗാനം ആലപിക്കുന്നത് വീഡിയോയില്‍  കാണാം.   വാക്കുകൾ മനസിലാകാത്തതിനാൽ, മനഹരിക്ക് പകരം 'മദാരി' എന്ന് തുടർച്ചയായി പറയുകയും   വാക്കുകൾ ആവർത്തിക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കുന്നതായും വീഡിയോയില്‍ കാണാം .

റാണു മണ്ഡലൈന് ശേഷമുള്ള പുതിയ   talent (Ranu mandal ke baad ab ye naya talent)  എന്ന അടിക്കുറിപ്പോടെ ഗിഡ്ഡെ എന്ന അക്കൗണ്ടാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

ആളുകളെ ചിരിപ്പിച്ച്  ഈ വീഡിയോ വൈറലായിരിക്കുകയാണ്. 15,000-ത്തിലധികം ആളുകൾ ഈ വീഡിയോ  ഇതിനോടകം കണ്ടുകഴിഞ്ഞു.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News