Gatta Kusthi Movie: വിഷ്ണു വിശാൽ - ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സിന്?

ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 28, 2022, 06:29 PM IST
  • തെലുങ്കിൽ 'മട്ടി കുസ്‍തി' എന്ന പേരിലാണ് ചിത്രമിറങ്ങുന്നത്.
  • ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
  • മൂവീ ഇൻഡസ്ട്രി ട്രാക്കർ രമേഷ് ബാലയാണ് ഇക്കാര്യം ട്വിറ്ററിൽ കുറിച്ചത്.
Gatta Kusthi Movie: വിഷ്ണു വിശാൽ - ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സിന്?

വിഷ്‍ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് 'ഗാട്ട കുസ്‍തി'. ചെല്ല അയ്യാവുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്കിൽ 'മട്ടി കുസ്‍തി' എന്ന പേരിലാണ് ചിത്രമിറങ്ങുന്നത്. ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. മൂവീ ഇൻഡസ്ട്രി ട്രാക്കർ രമേഷ് ബാലയാണ് ഇക്കാര്യം ട്വിറ്ററിൽ കുറിച്ചത്.  

തിയറ്റര്‍ റിലീസിന് ശേഷം ചിത്രം നെറ്റ്‍ഫ്ലിക്സിലാകും സ്‍ട്രീം ചെയ്യുക. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ​ഗാട്ട ​കുസ്തി. റിച്ചാര്‍ഡ് എം നാഥൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജസ്റ്റിൻ പ്രഭാകരൻ ആണ്. ഡിസംബര്‍ രണ്ടിനാണ് തിയറ്ററുകളിലെത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News