മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ മോൺസ്റ്റർ സമ്മിശ്ര പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായെത്തിയ നടിയാണ് ഹണി റോസ്. അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും നിരവധി ആരാധകരുള്ള നടിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം ചുരുങ്ങിയ കാലയളവിൽ നിരവധി ആരാധകരെ സമ്പാദിച്ചു.
വൈശാഖ് - ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഇറങ്ങിയ മോൺസ്റ്ററിൽ ഏറ്റവും പ്രധാന വേഷമാണ് ഹണി റോസ് കൈകാര്യം ചെയ്തത്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരും ഹണി റോസിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയകളിലും മറ്റുമായി നിരവധി പേരാണ് നടിയുടെ അഭിനയത്തെ പ്രശംസിച്ചെത്തിയത്. സംവിധായകൻ ഒമർ ലുലു മോൺസ്റ്റർ സിനിമയെയും ഹണി റോസിനെയും പ്രശംസിച്ച് പോസ്റ്റിട്ടിരുന്നു. ഇപ്പോഴിത തനിക്ക് വരുന്ന ചില മെസേജുകളെ കുറിച്ചാണ് ഒമർ ലുലു പറയുന്നത്. ഹണി റോസിനെ വെച്ച് ചങ്ക്സ് 2 ഇറക്കണമെന്ന മെസേജുകളാണ് ഒമർ ലുലുവിന് ലഭിക്കുന്നത്.
''ഒരുപാട് പേർ ഹണിറോസുമായി ചങ്ക്സ് 2 വേണം എന്ന് മെസേജ് അയയ്ക്കുന്നു. സന്തോഷം'' - എന്നാണ് ഒമർ ലുലു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് പോസ്റ്റിനെ താഴെ കമന്റ് ചെയ്തിരിക്കുന്നത്.
മോൺസ്റ്ററിനെ പ്രശംസിച്ച് ഒമർ ലുലു പങ്കുവെച്ച പോസ്റ്റ്:
''ഇപ്പോ അടുത്ത് FBയിൽ ഫാൻസ് തള്ളി മറിക്കുന്നത് കണ്ടിട്ട് ഞാന്‍ തീയേറ്ററിൽ പോയി കണ്ട് ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാൾ എത്രയോ നല്ല Entertainer ആണ് lalettante മോൺസ്റ്റർ. Honey Rose also Adipoly''
പവർ സ്റ്റാർ ആണ് ഒമർ ലുലുവിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ബാബു ആന്റണിയാണ് ചിത്രത്തിൽ നായകനാകുന്നത്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണിത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. 2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവർ സ്റ്റാർ. ചിത്രത്തിൽ നായികയോ പാട്ടുകളോ ഇല്ല. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രമാണ് മോൺസ്റ്റർ. പഞ്ചാബി പശ്ചാത്തലത്തിൽ വൈശാഖ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. നേരത്തെ ഉണ്ണി മുകുന്ദൻ കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മല്ലു സിങ് എന്ന സിനിമ വൈശാഖ് സംവിധാനം ചെയ്തിരുന്നു. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകിയത്. ചിത്രത്തിൽ സ്റ്റണ്ട് സിൽവയാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...