ന്യൂ ഡൽഹി : ജനപ്രിയമായ കൊറിയൻ വെബ് സീരസുകൾ ഹിന്ദിയിലേക്ക് മൊഴിമാറ്റി അവതരിപ്പിക്കാൻ ഒരുങ്ങി നവ ഒടിടി പ്ലാറ്റ്ഫോമായ വാച്ചോ. ഹിന്ദിയിലേക്ക് മൊഴിമാറ്റിയ 34 കൊറിയൻ ഡ്രാമകളാണ് വാച്ചോ പുതുതായി തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ എത്തിച്ചിരിക്കുന്നത്. എല്ലാ ദിവസം ഡ്രാമ എന്ന ആശയത്തെ അനുബന്ധിച്ച് വാച്ചോ ഓരോ ദിവസവും മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള കൊറിയൻ വെബ് സീരിസുകൾ അവതരിപ്പിക്കുകയാണ്.
കേവലം ഡ്രാമകൾ മാത്രമല്ല, മികച്ച ആക്ഷൻ സീരിസുകൾ റൊമാൻസ് മുതൽ സയൻസ് ഫിക്ഷൻ വരെയുള്ള കണ്ടെന്റുകളാണ് വാച്ചോ തങ്ങളുടെ കൊറിയൻ ലൈബ്രറിലേക്കെത്തിക്കുന്നത്. ഇത്തരിത്തിൽ അന്തരാഷ്ട്ര തലത്തിലുള്ള കണ്ടെന്റുകളെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്നവർക്ക് അനായാസം ആസ്വദിക്കുവാൻ വേണ്ടി ഹിന്ദിയിലേക്ക് മൊഴിമാറ്റി അവതരിപ്പിക്കുകയാണ് വാച്ചോയുടെ ലക്ഷ്യം.
650 മണിക്കൂറിലധികം കണ്ട് ആസ്വദിക്കുവാനുള്ള ഡ്രാമകളാണ് ഘട്ടംഘട്ടമായി വാച്ചോയിലൂടെ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നത്. പ്രണയം, കോർപ്പറേറ്റ് കഥകൾ, കുടുംബ കഥ, ഫാന്റസികൾ, അഡ്വെഞ്ചുറുകൾ, സയൻസ് ഫിക്ഷൻ എന്നീ വിഭാഗത്തിൽ പെടുന്നവ സീരിസുകളാണ് വാച്ചോയിലൂടെ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നത്.
ആദ്യം അവതരിപ്പിക്കുന്ന വെൽക്കം 2 ലൈഫ് എന്ന ഒരു ഫ്രാന്റ്സി കഥയായ സീരിസാണ് അവതരിപ്പിക്കുന്നത്. സ്വാർഥനായ ഒരു വക്കീൽ തനിക്ക് നിയമത്തിൽ കൂടുതൽ പ്രധാന്യം ലഭിക്കുന്നതിന് വേണ്ടി എല്ലാവരെയും സഹായിക്കും. അങ്ങനെ ഇരിക്കുമ്പോൾ ഒരു അപകടത്തിൽ പെട്ട് അയാൾ മറ്റൊരു ലോകത്തിലേക്കെത്തി ചേരുന്ന ഒരു ഫാൻന്റസി കഥയാണ് വെൽക്കം 2 ലൈഫ് എന്ന കൊറിയൻ ഡ്രാമ. ഈ ഡ്രാമയ്ക്ക് പുറമെ മറ്റു പ്രമുഖ സീരിസുകളായ 1% ഓഫ് സംതിങ്, എക്സ്ട്രാഓർഡിനറി യു, കയ്റോസ്, ഫ്ലവർ ഓഫ് ഇവിൽ തുടങ്ങിയ സീരിസുകളും വാച്ചോയിൽ സംപ്രേഷണം ചെയ്യുന്നതാണ്.
ഇവയ്ക്ക് പുറമെ വാച്ചോ മറ്റ് ചില പ്രമുഖ ഷോകളും അവതരിപ്പിക്കുന്നണ്ട്. ദി മോർണിങ് ഷോ, ഹാപ്പി, ബോചാരെ-ഇ-ഇഷ്ക്, ഗുപ്ത നിവാസ്, ജ്വോൺപുർ, പാപ്പ കാ സ്കൂട്ടർ, അഘാത്, ചീറ്റേഴ്സ്- ദി വെക്കേഷൻ, സർഹാദ്, മിസ്റ്റിറി ഡാഡ്, ജാൽസാസ്സി, ഡാർക്ക് ഡെസ്റ്റിനേഷൻസ്, ഇറ്റ്സ് മൈ പ്ലെഷെർ, 4 തീവ്സ്, ലൗ ക്രൈസിസ്, അർധസത്യ, ഛൊറിയൻ, രക്ത ചന്ദനാ എന്നീ സീരിസകളും ഇൻഫ്ലവൻസർമാരുടെ പരിപാടിയായ ലുക്ക് ഐ ക്യാൻ കുക്ക്, ബിഖാരെ ഹെയ്ൻ അൽഫാസ് എന്നിവയും വാച്ചോയിൽ സംപ്രേഷണം ചേയ്യുന്നുണ്ട്.
35ൽ അധികം ഒറിജിനൽ ഷോസും 300 അധികം സിനിമ ഉ8പ്പെടെയുള്ള മറ്റ് കണ്ടന്റുകളും 100 ലൈവ് ടിവി ചാനൽ സംപ്രേഷണമുള്ള വാച്ചോ ഹിന്ദിക്ക് പുറമെ കന്നടാ, തെലുഗു ഭാഷകളും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.