അഭിനന്ദനെ വരവേൽക്കാനൊരുങ്ങി ബോളിവുഡ്!!

പാ​ക്​​സേ​ന​യു​ടെ പി​ടി​യി​ലാ​യ ഇന്ത്യന്‍ വ്യോമ സേനയിലെ വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡ്. 

Last Updated : Mar 1, 2019, 06:06 PM IST
 അഭിനന്ദനെ വരവേൽക്കാനൊരുങ്ങി ബോളിവുഡ്!!

മുംബൈ: പാ​ക്​​സേ​ന​യു​ടെ പി​ടി​യി​ലാ​യ ഇന്ത്യന്‍ വ്യോമ സേനയിലെ വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡ്. 

വെല്‍കം ഹോം അഭിനന്ദന്‍ എന്ന ഹാഷ്ടാഗോടെയുള്ള താരങ്ങളുടെ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.  

താങ്കളുടെ ധൈര്യത്തിനും ധീരതയ്ക്കും ഞങ്ങളുടെ സല്യൂട്ട്.  ഈ കഷ്ടകാലത്ത് നിങ്ങള്‍ കാണിച്ച കരുത്തിനെ അഭിനന്ദിക്കുന്നു- ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായ കരൺ ജോഹർ ട്വിറ്ററിൽ കുറിച്ചു. 

'എല്ലാവരും താങ്കളുടെ വരവിനായി കാത്തിരിക്കുകയാണ്. നിങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇന്ത്യയുടെ ധീരപുത്രന് സല്യൂട്ട്'- ബോളിവുഡ് താരം ഇമ്രാൻ ​ഹഷ്മി കുറിച്ചു. 

അഭിനന്ദനെ സ്വാ​ഗതം ചെയ്തും, അഭിനന്ദനം അറിയിച്ചും നടൻ അനുപം ഖേറും രം​ഗത്തെത്തി.

അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായത്.

Trending News