കുവൈത്ത്: ഗതാഗത നിയമലംഘകരെ പിടികൂടാന്‍ പരിശോധന കര്‍ശനമാക്കി അധികൃതര്‍. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യാപക പരിശോധനകളാണ് കുവൈത്തിൽ നടത്തുന്നത്.
Also Read: Antony Blinken: സമാധാനത്തിനും ഗാസയിലെ ജനതയുടെ സംരക്ഷണത്തിനും ഞങ്ങൾ സൗദിക്കൊപ്പം: ആന്റണി ബ്ലിങ്കൻ
പരിശോധനയിൽ 22,000 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി. 98 വാഹനങ്ങൾ പിടിച്ചെടുത്തു. ഒപ്പം ഗുരുതരമായ 187 അപകടങ്ങൾ ഉൾപ്പെടെ 1,818 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഒരാഴ്ചക്കിടെ 22,678 ട്രാഫിക് നിയമലംഘനങ്ങളാണ് പിടികൂടിയത്. 135 വാഹനങ്ങളും 11 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു, 34 പേരെ ട്രാഫിക് പോലീസിന് റഫർ ചെയ്തു, 98 ജുഡീഷ്യൽ വാണ്ടഡ് വാഹനങ്ങൾ പിടിച്ചെടുക്കുകയും 22 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
കൂടാതെ റെസിഡൻസി നിയമലംഘകരായ 19 പേർ അറസ്റ്റിലായിട്ടുണ്ട്. 24 പേരെ അറസ്റ്റ് ചെയ്യുകയും അസാധാരണമായ അവസ്ഥയില്‍ രണ്ട് പേരെ പിടികൂടുകയും ചെയ്തതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.