യുഎഇ യില്‍ 90% പേര്‍ക്കും വിറ്റാമിന്‍ ഡി അപര്യാപ്തതയെന്ന് പഠനം

യുഎഇയില്‍ 90% ജനങ്ങള്‍ വിറ്റാമിന്‍ ഡി അപര്യാപ്തതാ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെന്നു പഠനം. ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 

Last Updated : Oct 27, 2017, 05:08 PM IST
യുഎഇ യില്‍ 90% പേര്‍ക്കും വിറ്റാമിന്‍ ഡി അപര്യാപ്തതയെന്ന് പഠനം

ദുബായ്: യുഎഇയില്‍ 90% ജനങ്ങള്‍ വിറ്റാമിന്‍ ഡി അപര്യാപ്തതാ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെന്നു പഠനം. ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 

വിറ്റാമിന്‍ ഡി അപര്യാപ്തതാ രോഗങ്ങളെക്കുറിച്ച് പഠനം നടത്തുന്ന പ്രൊഫസര്‍ മൈക്കേല്‍ ഹോളിക്കിന്‍റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്. വിറ്റാമിന്‍ ഡി അപര്യാപ്തതാരോഗങ്ങളെക്കുറിച്ച് 22 ആഴ്ച നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ പരിപാടി ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുണ്ട്.

ചെറിയ ഒരു കുഞ്ഞിനു വേണ്ടത് കിലോഗ്രാമിന് 1.5 ഗ്രാം പ്രോട്ടീന്‍ ആണ്. കൂടാതെ വിറ്റാമിന്‍ എ, ബി, സി, ഡി, കെ എന്നിവയും ആവശ്യമാണ്‌. കൊഴുപ്പ് പരമാവധി കുറച്ച്, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ ആഹാര പദാര്‍ഥങ്ങള്‍ മുതലായവ കുട്ടികള്‍ക്ക് നല്‍കണമെന്നും പഠനത്തില്‍ പറയുന്നു

Trending News