ഏറ്റവും സുരക്ഷിത നഗരമാകാനൊരുങ്ങി അബുദാബി

രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും  സംരക്ഷിക്കുന്നതിനുള്ള അബുദാബി പോലീസിന്റെ അചഞ്ചലമായ പരിശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിലും വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്. യുഎഇയുടെ മികവുറ്റ നേതൃത്വത്തിന്റെ ഫലമാണ് ഈ നേട്ടമെന്നാണ് പുതിയ നേട്ടത്തിൽ അബുദാബി പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സ്റ്റാഫ് സ്റ്റാഫ് പൈലറ്റ്  ഫാരിസ് ഖലാഫ് ഫാരിസ് അൽ മസ്റൂയിയുടെ പ്രതികരണം.

Written by - Anuja Prasad | Edited by - Priyan RS | Last Updated : Jun 11, 2022, 01:29 PM IST
  • 2030 ഓട് കൂടി അബുദാബിയെ ഉയർന്ന ജീവിത നിലവാരമുള്ള മികച്ച നഗരമാക്കി മാറ്റുവാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയേക്കും.
  • ആറാം വർഷവും നംബിയോ സേഫ്റ്റി ഇൻഡെക്സ് പ്രകാരം ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുത്തത് യുഎഇയെയാണ്.
  • നംബിയോ സേഫ്റ്റി ഇൻഡെക്സ് അനുസരിച്ച് 2017 ലെ അബുദാബിയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 15.51 ശതമാനമായിരുന്നു. ഇത് 2021 ന്റെതുടക്കത്തിൽ 11.3 ശതമാനമായി കുറഞ്ഞു.
ഏറ്റവും സുരക്ഷിത നഗരമാകാനൊരുങ്ങി അബുദാബി

അബുദാബി: ലോകത്തെ ഏറ്റവും സുരക്ഷിത നഗരമാകാൻ ഒരുങ്ങി അബു ദാബി. കുറ്റകൃത്യങ്ങളുടെ നിരക്കും റോഡ് അപകടങ്ങൾ കുറക്കുക തുടങ്ങിയ നടപടികളിലൂടെ അബുദാബിയെ ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമാക്കാൻ ഒരുങ്ങി   അബുദാബി പോലീസ്. കഴിഞ്ഞ കുറേനാളുകളായി സജീവമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി കുറ്റകൃത്യങ്ങളുടെ നിരക്ക് വലിയ തോതിൽ കുറഞ്ഞിരുന്നു. 2021 ലെ പോലീസിന്റെ നേട്ടങ്ങൾ പ്രതിപാദിക്കുന്ന പട്ടികയിലാണ് പുതിയ വിലയിരുത്തൽ. 2030  ഓട് കൂടി അബുദാബിയെ ഉയർന്ന ജീവിത നിലവാരമുള്ള മികച്ച നഗരമാക്കി മാറ്റുവാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയേക്കും. 

രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും  സംരക്ഷിക്കുന്നതിനുള്ള അബുദാബി പോലീസിന്റെ അചഞ്ചലമായ പരിശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിലും വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്. യുഎഇയുടെ മികവുറ്റ നേതൃത്വത്തിന്റെ ഫലമാണ് ഈ നേട്ടമെന്നാണ് പുതിയ നേട്ടത്തിൽ അബുദാബി പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സ്റ്റാഫ് സ്റ്റാഫ് പൈലറ്റ്  ഫാരിസ് ഖലാഫ് ഫാരിസ് അൽ മസ്റൂയിയുടെ പ്രതികരണം. ട്രാഫിക് അപകട മരണങ്ങൾ 4.44 ശതമാനം കുറഞ്ഞു, ഗരുതരാമായ കുറ്റകൃത്യങ്ങളിലും 13.84 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.

Read Also: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം മക്കയിൽ

ദി ഇക്കണോമിസ്റ്റ് മാസികയുടെ അനലിറ്റിക്കൽ വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, അബുദാബി വ്യക്തിഗത സുരക്ഷ സൂചികയിൽ 29 ൽനിന്ന് 11 ആം സ്ഥാനത്താണ് എത്തിയത്. മാസികയുടെ സർവേ പ്രകാരം തുടർച്ചയായ അഞ്ചാം വർഷവും ‌‌ലോകത്തിലെ ഏറ്റവും സുരക്ഷിതമായ  നഗരമായി അബുദാബിയെ തിരഞ്ഞെടുത്തു. തുടർച്ചയായ ആറാം വർഷവും നംബിയോ സേഫ്റ്റി ഇൻഡെക്സ് പ്രകാരം ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുത്തത് യുഎഇയെയാണ്. 

ഇത് ജനങ്ങൾക്ക് സുരക്ഷിതവും താമസിക്കാനും ജോലി ചെയ്യുവാനും പറ്റുന്ന നഗരമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉറപ്പിച്ചു. നംബിയോ സേഫ്റ്റി ഇൻഡെക്സ് അനുസരിച്ച് 2017 ലെ അബുദാബിയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 15.51 ശതമാനമായിരുന്നു. ഇത് 2021 ന്റെതുടക്കത്തിൽ 11.3 ശതമാനമായി കുറഞ്ഞു. കണക്കുകൾ പ്രകാരം  2021 ൽ ലോകത്തിലെ 300 രാജ്യങ്ങളെ മറി കടന്നാണ് അബുദാബി ഈ നേട്ടം കൈവരിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ, മോഷണം, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ എന്നിവ യഥാക്രമം 29.8 ശതമാനം, 33.83 ശതമാനം, 47.1 ശതമാനം എന്നിങ്ങനെയാണ് കുറഞ്ഞത്.

Read Also: തൈകൾ വന്നത് ഹൈദരാബാദ് നിന്ന്; പഴങ്ങളിലെ താരത്തിന്‍റെ തിളക്കത്തിൽ പ്രവാസിയായ മുസ്തഫ

ഡിജിറ്റൽ സേവനങ്ങൾ  ലഭ്യമാക്കി തുടങ്ങിയതും വലിയ മാറ്റങ്ങൾക്കാണ് വഴി വെച്ചത്. എമർജൻസി കേസുകളുടെ കണക്കുകളും 31.59 ശതമാനമാണ് കുറഞ്ഞത്. എന്തായാലും 2030 ലേക്ക് കൂടുതൽ പദ്ധതികൾ തയ്യാറാക്കാനാണ് പോലീസ് സേനയുടെ തീരുമാനം. കൂടുതൽ ജനക്ഷേമ പ്രവർത്തൻങ്ങൾ നടപ്പിലാക്കനും ഡിജിറ്റലൈസോഷന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനുമാണ് അബുദാബി നേതൃത്വത്തിന്റെ തീരുമാനം.സുരക്ഷിത നഗരം എന്ന പദവിയിലൂടെ കൂടുതൽ   വിദേശരാജ്യങ്ങൾ തങ്ങളിലേക്ക് ആകർഷിക്കുമെന്നും   കൂടുതൽ  വിദേശനിക്ഷേപത്തിന് ഉൾപ്പെടെ സാധ്യതകൾ കൂടുമെന്നുമാണ് വിലയിരുത്തൽ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News