വന്ദേഭാരത്‌ മിഷന്‍: കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യ

വന്ദേഭാരത്‌ മിഷന്‍റെ ഭാഗമായുള്ള സൗദി-കേരള വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യ. 

Last Updated : Jun 7, 2020, 01:06 AM IST
  • ഈ മാസം പത്ത് മുതലാണ് പുതിയ നിരക്ക് നിലവില്‍ വരിക. 1,703 സൗദി റിയാല്‍ അതായത് ഏകദേശം 30,000 രൂപയാണ് നിലവില്‍ ടിക്കറ്റിന്‍റെ നിരക്ക്.
  • വന്ദേഭാരത്‌ മിഷന്‍റെ ഭാഗമായുള്ള വിമാന സര്‍വീസുകള്‍ക്ക് ആദ്യം ഈടാക്കിയിരുന്നത് 950 റിയാലായിരുന്നു.
വന്ദേഭാരത്‌ മിഷന്‍: കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യ

റിയാദ്: വന്ദേഭാരത്‌ മിഷന്‍റെ ഭാഗമായുള്ള സൗദി-കേരള വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യ. 

ഈ മാസം പത്ത് മുതലാണ് പുതിയ നിരക്ക് നിലവില്‍ വരിക. 1,703 സൗദി റിയാല്‍ അതായത് ഏകദേശം 30,000 രൂപയാണ് നിലവില്‍ ടിക്കറ്റിന്‍റെ നിരക്ക്. വന്ദേഭാരത്‌ മിഷ(Vande Bharath Mission)ന്‍റെ ഭാഗമായുള്ള വിമാന സര്‍വീസുകള്‍ക്ക് ആദ്യം ഈടാക്കിയിരുന്നത് 950 റിയാലായിരുന്നു. കൂടാതെ, ഉയര്‍ന്ന തുക നല്‍കി ടിക്കറ്റെടുക്കുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ (Air India)റെസിപ്റ്റ് നല്‍കുന്നില്ല എന്ന പരാതിയുമുണ്ട്. 

'ഗര്‍ഭിണിയെ കൊന്നതിന് പ്രതികാരം..'? റേഷന്‍ കട തകര്‍ത്ത് കാട്ടാനയും കുട്ടിയാനയും

അതേസമയം. ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ നടന്ന ലോക രാജ്യങ്ങളില്‍ ഒന്നാണ് സൗദി (Saudi arabia). കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ന് മാത്രം രാജ്യത്ത് മരിച്ചത് 34 പേരാണ്. 3121 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ഒമാനില്‍ കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ചവരുടെ എണ്ണം 16,000 കടന്നു. 239 സ്വദേശികളും 691 വിദേശികളും ഉള്‍പ്പടെ ഇന്ന് മാത്രം 930 പേര്‍ക്കാണ് അവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ, രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 16,016 ആയി. 3451 പേരാണ് രോഗമുക്തി നേടിയത്. 

Trending News