റിയാദ്: ഓടിക്കൊണ്ടിരിക്കെ സ്കൂൾ ബസിന് തീപിടിച്ചതായി റിപ്പോർട്ട്. സൗദിയിലെ ജിദ്ദക്ക് സമീപം അല്ലൈത്ത് എന്ന സ്ഥലത്തുള്ള സ്കൂളിന്റ ബസാണ് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചത്. ഇന്ധനം നിറക്കാൻ പോകുന്നതിനിടെ വ്യാഴാഴ്ച ഉച്ചക്ക് 12:30 നാണ് തീ പടർന്നുപിടിച്ചത്. ബസ് പൂർണമായും കത്തിനശിച്ചു.
Also Read: ഡിജിറ്റൽ ദിര്‍ഹം നടപ്പിലാക്കാൻ യുഎഇ സെന്‍ട്രൽ ബാങ്ക്
അലൈത്ത് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാർത്ഥികൾക്ക് ഗതാഗത സേവനം നൽകുന്നതിനുള്ള കരാറേറ്റെടുത്ത തത്വീർ എജ്യുക്കേഷനൽ സർവീസസ് കമ്പനിയുടെ ബസാണ് കത്തി നശിച്ചതെന്ന് വകുപ്പ് വക്താവ് മുഹമ്മദ് അൽആഖിൽ അറിയിച്ചു. ഈ സമയത്ത് ബസിൽ വിദ്യാർത്ഥികളുണ്ടായിരുന്നില്ലെന്നും അപകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റിട്ടില്ലെന്നും. വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും വീടുകളിൽ തിരിച്ചെത്തിക്കാൻ ഉടൻ തന്നെ തത്വീർ എജ്യുക്കേഷനൽ സർവീസസ് കമ്പനി ബദൽ ബസ് ഏർപ്പെടുത്തിയതായും ലൈത്ത് വിദ്യാഭ്യാസ വകുപ്പ് വക്താവ് അറിയിച്ചു.
സൗദിയിൽ ബസ് അപകടം; 21 ഉംറ തീർത്ഥാടകർ മരിച്ചു, 29 പേർക്ക് പരിക്ക്
സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 21 കവിഞ്ഞു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 29 പേർക്കാണ് പരിക്കേറ്റിരിക്കുന്നത് അതിൽ 2 ഇന്ത്യക്കാരും ഉൾപ്പെടും. മുഹമ്മദ് ബിലാൽ, റാസാ ഖാൻ എന്നീ പേരിലുള്ള ഇന്ത്യൻ പൗരന്മാരാണ് പരിക്കേറ്റവരുടെ കൂട്ടത്തിലുള്ളത്. ഇവർ രണ്ട് ആശുപത്രിയിലാണ് അതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നതിൽ വ്യക്തതയില്ല.
ജിദ്ദയിലെ അബഹക്കും മഹായിലിനും ഇടയിലുള്ള ചുരത്തിലാണ് ഇന്നലെ വൈകുന്നേരത്തോടെ അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡിന്റെ കൈവരി ഇടിച്ചു തകർത്ത് കുഴിയിലേക്ക് മറിഞ്ഞു തീപിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തീപിടുത്തത്തിൽ ബസ് തീർത്തും കത്തിയമരുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ബസിൽ ഉണ്ടായിരുന്നത് അബഹയിൽ ഏഷ്യക്കാർ നടത്തുന്ന ബറക്ക എന്ന ഉംറ ഏജൻസിക്ക് കീഴിൽ തീർത്ഥാടനത്തിന് പുറപ്പെട്ടവരാണ്. ബസിൽ 47 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...