മസ്ക്കറ്റ്:കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുന്നു.
എണ്ണവിലയെ ആശ്രയിച്ച് നിലനില്‍ക്കുന്നതാണ് ഗള്‍ഫ് രാജ്യങ്ങളുടെ സമ്പത്ത് വ്യവസ്ഥ.ഗള്‍ഫ് മേഖലയില്‍ സമ്പത്ത് വ്യവസ്ഥിയില്‍
ഉണ്ടാകുന്ന പ്രതിസന്ധിയില്‍ അന്താരാഷ്ട്ര നാണയ നിധി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.അവരുടെ കണക്ക് കൂട്ടലില്‍
ഗള്‍ഫ് രാജ്യങ്ങളില്‍ നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ആഘാതമാകും ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക മേഖലയില്‍ ഉണ്ടാവുക.
2008-2009 ല്‍ അഭിമുഖീകരിച്ചതിലും വലിയ സാമ്പത്തിക പ്രതിസന്ധിയാകും ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടാവുക.
ഗള്‍ഫ് രാജ്യങ്ങളിലെ സമ്പത് വ്യവസ്ഥ കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് 3.3 ശതമാനം ചുരുങ്ങുമെന്നാണ്
കണക്കുകള്‍ വ്യക്തമാക്കുന്നത്.
പശ്ചിമേഷ്യയിലെ വലിയ ശക്തിയായ ഇറാനില്‍ 6% ഇടിവുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍,
നേരത്തെ ഒപെക് ഇതര രാജ്യങ്ങളുടെ സംയുക്ത തീരുമാനം അനുസരിച്ച് എണ്ണ ഉത്പാദനം വെട്ടിക്കുറച്ചിരുന്നു.
ഇതിലൂടെ പടുത്തുയര്‍ത്തിയ സമ്പത്ത് വ്യവസ്ഥയാണ് ഇപ്പോള്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്.
ഇത് പ്രധാനമായും എണ്ണ കയറ്റുമതിയില്‍ മുന്‍പന്തിയില്‍ ഉള്ള സൗദി അറേബ്യയും യുഎഇ യും ഖത്തറുമാകും
അഭിമുഖീകരിക്കേണ്ടി വരുക.
എന്നാല്‍ കുവൈറ്റിലെ സ്ഥിതി അല്‍പ്പം വ്യത്യസ്തമാണ്.കുവൈറ്റ് 2018 നെ അപേക്ഷിച്ച് 2019 ല്‍ നേരിയ വളര്‍ച്ചയാണ് കാണിക്കുന്നത്.
നിലവിലെ പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ തൊഴില്‍ നഷ്ടത്തിന് കാരണമായിട്ടുണ്ട്.വിദേശ തൊഴിലാളികള്‍ക്ക് അടക്കം തൊഴില്‍
നഷ്ടപെട്ടതും ആശങ്കയോടെയാണ് കാണുന്നത്.സമ്പത്ത് മേഖലയുടെ തിരിച്ചുവരവിന് ഏറെ സമയം എടുക്കും.എന്നാല്‍ ലോകമാകെ പ്രതിസന്ധി അഭിമുഖീകരിക്കുന്ന
ഘട്ടത്തില്‍ ഇതിനെ മറികടക്കുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന മുന്നറിയിപ്പും ചില അന്തരാഷ്ട്ര ഏജന്‍സികള്‍ നല്കുന്നു.