ഷബ്നാസിനെ അവൾക്കിനി കാണാനാകില്ല...

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് വെറും മൂന്ന് മാസമേ ആയിട്ടുള്ളൂ. ഡിസംബറിൽ ആയിരുന്നു ഷബ്നാസിന്റെയും ഷഹനാസിന്റെയും വിവാഹം.   

Last Updated : Apr 5, 2020, 06:55 PM IST
ഷബ്നാസിനെ അവൾക്കിനി കാണാനാകില്ല...

റിയാദ്: കോറോണ വൈറസ് ബാധിച്ച് സൗദിയിൽ മരിച്ച ഷബ്നാസിനെ അവിടെത്തന്നെ സംസ്കാരിക്കാൻ സമ്മതം നല്കി ഭാര്യ. 

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് വെറും മൂന്ന് മാസമേ ആയിട്ടുള്ളൂ. ഡിസംബറിൽ ആയിരുന്നു ഷബ്നാസിന്റെയും ഷഹനാസിന്റെയും വിവാഹം. കണ്ണൂർക്കാരാണ് രണ്ടുപേരും. 

രണ്ടുമാസം ഒരുമിച്ച് കഴിഞ്ഞ ശേഷം ജോലിക്കായി ഷബ്നാസ് സൗദിയിലേയ്ക്ക് മടങ്ങിയപ്പോൾ ഇനി ഒരിക്കലും ഒന്നു കാണാൻ പോലും കഴിയില്ലെന്ന് അവർ ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല. 

കോറോണ ലക്ഷണങ്ങൾ വലുതായിട്ടില്ലായിരുന്നുവെങ്കിലും ഷബ്നാസിന്റെ ജീവനും കൊണ്ടാണ് കോറോണ പോയത്.    മദീനയിലെ ആശുപത്രിയിൽ വച്ചായിരുന്നു ഷബ്നാസിന്റെ മരണം. 

കോറോണ വൈറസ് ബാധ കാരണം മരിച്ചതിനാൽ ഷബ്നാസിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനാകില്ല എന്നതുകൊണ്ട് സൗദിയിൽ തന്നെ സംസ്കാരിക്കാൻ ഭാര്യ സമ്മതിക്കുകയായിരുന്നു. 

ചെറിയ പനിയിലായിരുന്നു തുടക്കം അത് ജലദോഷ പനിയായിരിക്കുമെന്ന് കരുതി കാര്യമാക്കാത്തതാണ് രോഗം കടുക്കാൻ കാരണം.  മുറിയിലുള്ളവർക്കാർക്കും കോറോണയുടെ ഒരു ലക്ഷണവും ഇല്ലാത്തതിനാൽ ഒരു സംശയവും തോണിയിരുന്നില്ല എന്നതാണ് സത്യം.  

മാർച്ച് 10 നായിരുന്നു ഷബ്നാസ് നാട്ടിൽ നിന്നും തിരിച്ച് സൗദിയിലെത്തിയത്.  ഷബ്നാസ് താമസിച്ചിരുന്നത് കെഎഫ്സിയിലെ സഹപ്രവർത്തകർക്കൊപ്പമായിരുന്നു.   

പനി കടുത്തതിനെ തുടർന്നാണ് മദീനയിലെ ജർമ്മൻ ആശുപതിയിൽ ചികിത്സനേടിയത്. ചികിത്സയുടെ വിവരം ദുബായിലുള്ള സഹോദരനോട്  മാത്രമേ  ഷബ്നാസ് പറഞ്ഞിരുന്നുള്ളൂ.  

ആശുപത്രിയിൽ നിന്നും ഷബ്നാസ് സഹോദരന് ഓഡിയോ സന്ദേശം അയച്ചുകൊടുക്കുകയും സഹോദരൻ ഈ ഓഡിയോ നാട്ടിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. 

കോറോണ സ്ഥിരീകരിച്ച് മൂന്നാം നാൾ ഷബ്നാസ് മരിച്ചു.   സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്ന കുടുംബം ഷബ്നാസ് സൗദിയിൽ പോയതിന് ശേഷമാണ് ഒന്നു പച്ചപിടിച്ചു വന്നത്. 

Trending News