കുവൈത്ത്: രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം അധികൃതർ പിടിച്ചെടുത്തു. ലക്ഷക്കണക്കിന് കാപ്റ്റഗണ്‍ ഗുളികകള്‍ ഉള്‍പ്പടെ വന്‍തോതിലുള്ള മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമമാണ് കുവൈത്ത് അധികൃതര്‍ അട്ടിമറിച്ചത്. കുവൈത്ത് വാര്‍ത്താ ഏജന്‍സി കെയുഎന്‍എയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
Also Read: ജോലിക്കിടെ ഇലക്ട്രിക് ബോക്സ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവിന് 1.35 കോടി നഷ്ടപരിഹാരം നൽകാൻ വിധി
രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 1.2 ദശലക്ഷം കാപ്റ്റഗണ്‍ ഗുളികകള്‍ ഉള്‍പ്പടെ വന്‍തോതിലുള്ള മയക്കുമരുന്നു ശേഖരമായിരുന്നു അധികൃതര്‍ കണ്ടെത്തിയത്. 250 കിലോഗ്രാം ഹാഷിഷും 104 കിലോഗ്രാം ക്രിസ്റ്റല്‍ മേത്തും അടക്കമുള്ള മാരക ലഹരി വസ്തുക്കളും പ്രതികളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ ഏകദേശം 14.5 ദശലക്ഷം ഡോളര്‍ വില വരുന്ന മയക്കുമരുന്നുകളാണ് കടത്താന്‍ ശ്രമിച്ചതെന്നാണ് വിവരം.
Also Read: നിങ്ങൾ റേഷൻ കാർഡ് ഉടമകളാണോ? ഗ്യാസ് സിലിണ്ടർ ലഭിക്കും വെറും 500 രൂപയ്ക്ക്!
ഇത് 2019 ലെ യുഎന്‍ മയക്കുമരുന്ന് കുറ്റകൃത്യ ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള വിലയാണ്. കുവൈത്തിൽ മയക്കുമരുന്ന് ഉള്‍പ്പടെയുള്ള അനധികൃതവസ്തുക്കളുടെ വില്‍പന, കടത്ത് എന്നിവ തടയാന്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. കരയിലൂടേയും കടൽ മാർഗ്ഗത്തിലൂടെയും വിമാന മാർഗത്തിലൂടെയുമുള്ള മയക്കുമരുന്നു കടത്ത് പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ കര്‍ശന നടപടികളാണ് കുവൈത്ത് കഴിഞ്ഞ കുറച്ചുകാലമായി നടത്തിവരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...