നാട്ടിലെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഗര്‍ഭിണികളായ 40 മലയാളി നഴ്സുമാര്‍!
സൗദി അറേബ്യയിലെ അല്‍ ഖാസിം റീജിയണിലുള്ള ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാരാണ് സഹായമഭ്യര്‍ത്ഥിച്ചു രംഗത്തെത്തിയിരിക്കുന്നത്.
കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് നഴ്സുമാര്‍.
പ്രസവാനന്തര പരിചരണം ലഭിക്കില്ലെന്ന ഭയമാണ് സഹായമഭ്യര്‍ത്ഥിച്ച് നഴ്സുമാര്‍ രംഗത്തെത്താന്‍ കാരണം.
നഴ്സുമാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രിയ്ക്ക് കത്തയച്ചിരുന്നു.
എന്നാല്‍, ഇതുവരെ ഈ കത്തില്‍ നടപടിയില്ല.