Covid Security: Muscat വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​രം

അ​ന്താ​രാ​ഷ്​​ട്ര റേ​റ്റി​ങ്​ ഏ​ജ​ന്‍​സി​യാ​യ സ്​​കൈ ട്രാ​ക്​​സി​ന്റെ ഫോ​ര്‍ സ്​​റ്റാ​ര്‍ റേ​റ്റി​ങ് (4-star Covid-19 Airport Safety Rating)​ ആ​ണ്​ മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം നേടിയത്.   

Written by - Zee Malayalam News Desk | Last Updated : Feb 22, 2021, 10:41 AM IST
  • ആ​രോ​ഗ്യ, സു​ര​ക്ഷ ശു​ചി​ത്വ ന​ട​പ​ടി​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും സ്​​ഥി​ര​ത​യു​മാ​ണ്​ വി​ല​യി​രു​ത്തി​യ​ത്.
  • ഡി​പ്പാ​ര്‍​ച്ച​ര്‍, അ​റൈ​വ​ല്‍ അ​ട​ക്കം യാ​ത്ര​യു​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലു​മു​ള്ള ശു​ചീ​ക​ര​ണ​വും അ​ണു​മു​ക്ത​മാ​ക്ക​ലു​മ​ട​ക്കം കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധ​ന​ക്കു​ വി​ധേ​യ​മാ​ക്കിയിരുന്നു.
  • എ​യ​ര്‍​പോ​ര്‍​ട്ട്​ കൗ​ണ്‍​സി​ല്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ണ​ലിന്റെ എ​യ​ര്‍​പോ​ര്‍​ട്ട്​ ഹെ​ല്‍​ത്ത്​ അ​ക്ര​ഡി​റ്റേ​ഷ​ന്‍ മ​സ്​​ക​റ്റ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ ല​ഭി​ച്ചി​രു​ന്നു.
Covid Security: Muscat വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​രം

മസ്കറ്റ്​: ഈ കൊവിഡ് മഹാമാരി സമയത്ത് മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ കൊവിഡ് സുരക്ഷാ നടപടികൾക്ക് അന്താരാഷ്ട്ര അംഗീകാരം. അ​ന്താ​രാ​ഷ്​​ട്ര റേ​റ്റി​ങ്​ ഏ​ജ​ന്‍​സി​യാ​യ സ്​​കൈ ട്രാ​ക്​​സി​ന്റെ ഫോ​ര്‍ സ്​​റ്റാ​ര്‍ റേ​റ്റി​ങ് (4-star Covid-19 Airport Safety Rating)​ ആ​ണ്​ മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം നേടിയത്. 

സ്കൈട്രാക്സിന്റെ (SKYTRAX) പ്രത്യേക സംഘം ആ​ഗോ​ള​ത​ല​ത്തി​ല്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ (International Airports) ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സു​ര​ക്ഷാന​ട​പ​ടി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്​​ത​തി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ റേ​റ്റി​ങ്​ ന​ല്‍​കി​യ​ത്.  പ്രധാനമായും ആ​രോ​ഗ്യ, സു​ര​ക്ഷ ശു​ചി​ത്വ ന​ട​പ​ടി​ക​ളു​ടെ (Safety and hygiene measures) കാ​ര്യ​ക്ഷ​മ​ത​യും സ്​​ഥി​ര​ത​യു​മാ​ണ്​ വി​ല​യി​രു​ത്തി​യ​ത്. ഡി​പ്പാ​ര്‍​ച്ച​ര്‍, അ​റൈ​വ​ല്‍ അ​ട​ക്കം യാ​ത്ര​യു​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലു​മു​ള്ള ശു​ചീ​ക​ര​ണ​വും അ​ണു​മു​ക്ത​മാ​ക്ക​ലു​മ​ട​ക്കം കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധ​ന​ക്കു​ വി​ധേമാക്കിയിരുന്നു. ​

Also Read: Dating App Scam: ദുബായിയിൽ മൂന്ന് സ്ത്രീകൾ Dating App ലൂടെ വ്യാജ മസ്സാജ് ഓഫർ നൽകി ഇന്ത്യക്കാരനിൽ നിന്ന് തട്ടിയെടുത്തത് 55 ലക്ഷം രൂപ

നേരത്തെ എ​യ​ര്‍​പോ​ര്‍​ട്ട്​ കൗ​ണ്‍​സി​ല്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ലിന്റെ എ​യ​ര്‍​പോ​ര്‍​ട്ട്​ ഹെ​ല്‍​ത്ത്​ അ​ക്ര​ഡി​റ്റേ​ഷ​ന്‍ മ​സ്​​ക​റ്റ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് (Muscat International Airport)​ ല​ഭി​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കി​യ കോ​വി​ഡ്​ ആ​രോ​ഗ്യ​സു​ര​ക്ഷ ന​ട​പ​ടി​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്തു​ള്ള​താ​യി​രു​ന്നു ഈ ​അ​ക്ര​ഡി​റ്റേ​ഷ​ന്‍. ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന പ​ശ്ചി​മേ​ഷ്യ​യി​ലെ ആ​ദ്യ വി​മാ​ന​ത്താ​വ​ള​മാ​ണ്​ ഇത്. 

കൊ​വി​ഡ്​ പ്രോ​ട്ടോകോ​ള്‍ (Covid Protocol) മി​ക​ച്ച രീ​തി​യി​ല്‍ ന​ട​പ്പാ​ക്കി​യ​തി​നു​ള്ള ഫോ​ര്‍ സ്​​റ്റാ​ര്‍ റേ​റ്റി​ങ്​ അം​ഗീ​കാ​രം ഒമാൻ എയർപോർട്ടുകളുടെ (Oman Airports) വിജയത്തിന്റെ നാഴികക്കല്ലാണെ​ന്ന്​ ഒ​മാ​ന്‍ എ​യ​ര്‍പോ​ര്‍​ട്​​സ്​ ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ സൗ​ദ്​ ബി​ന്‍ നാ​സ​ര്‍ അ​ല്‍ ഹു​ബൈ​ഷി അറിയിച്ചു. യാത്രാക്കാർക്ക് മികച്ച സുരക്ഷാ സേവനങ്ങൾ നൽകാനുള്ള തത്രപ്പാടിനിടയിൽ ഉയർന്നുവന്ന covid19 കേസുകൾ വളരെയധികം വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

Also Read: Dubai യിൽ Party നടത്തിയതിന് പിഴ 50,000 ദിർഹം; Indian Rupee 9 ലക്ഷത്തിന് മേൽ

കൊ​വി​ഡ്​ കാ​ല​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ആ​രോ​ഗ്യ​സു​ര​ക്ഷ ന​ട​പ​ടി​ക​ള്‍ പ്രൊ​ഫ​ഷ​ണല്‍ രീ​തി​യി​ല്‍ വി​ല​യി​രു​ത്തു​ന്ന ലോ​ക​ത്തി​ലെ ഏ​ക അ​സെ​സ്​​മെന്‍റ്, സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ സം​വി​ധാ​ന​മാ​ണ്​ സ്​​കൈട്രാ​ക്​​സ് (SKYTRAX)​ കോ​വി​ഡ്​ 19 എ​യ​ര്‍​പോ​ര്‍​ട്ട്​ സേ​ഫ്​​റ്റി റേ​റ്റി​ങ്. ശു​ചീ​ക​ര​ണം, രോ​ഗാ​ണു​മു​ക്ത​മാ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ക്ക്​ പു​റ​മെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍, മു​ഖാ​വ​ര​ണ​ത്തി​െന്‍റ ഉ​പ​യോ​ഗം, സാ​നി​റ്റൈ​സ​ര്‍ ല​ഭ്യ​ത, വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​രു​ടെ പി.​പി.​ഇ കി​റ്റ്​ ഉ​പ​ഭോ​ഗം തു​ട​ങ്ങി​യ​വ​യും വി​ല​യി​രു​ത്തി​യാ​ണ്​ സ്​​കൈ ട്രാ​ക്​​സ്​ റേ​റ്റി​ങ്​ ന​ല്‍​കു​ന്ന​ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News